25 December 2024

കോട്ടയം: വെട്ടിക്കാട്ട്മുക്കിൽ ബസ് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിന് കാരണം അമിതവേ​ഗമെന്ന് യാത്രക്കാർ. അമിത വേഗത്തിൽ വളവ് തിരിക്കുന്നതിനിടെയാണ് ബസ് മറിഞ്ഞത്. എറണാകുളം- പാലാ- ഈരാറ്റുപേട്ട റൂട്ടിൽ സർവീസ് നടത്തുന്ന ആവേമരിയ എന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

ബസ് എപ്പോഴും അമിത വേ​ഗത്തിലാണ് ഓടുന്നതെന്ന് യാത്രക്കാർ പറയുന്നു. അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരുക്കേറ്റിരുന്നു. മൂന്നു പേരുടെ നില ​ഗുരുതരമാണ്. തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്കിൽ ആയിരുന്നു അപകടം. പരുക്കേറ്റവരെ കോട്ടയം മെഡിക്കൽ‌ കോളജിൽ പ്രവേശിപ്പിച്ചു. അമിതവേ​ഗതയിലെത്തിയ ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!