കര്‍ണാടക: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തിരച്ചില്‍ നിര്‍ത്തരുതെന്ന് കുടുബം. ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് തിരച്ചില്‍ തുടരണമെന്ന് കുടുംബം ആവശ്യപ്പെട്ടു. പെട്ടെന്ന് തിരച്ചില്‍ നിര്‍ത്തുക എന്നത് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്ന് അര്‍ജുന്റെ സഹോദരി പറഞ്ഞു.
അര്‍ജുനെ പോലെ മറ്റു രണ്ടു പേരെ കൂടി കണ്ടെത്താനുണ്ട്. ലോറി കണ്ടെത്തിയതായി അറിയിച്ചിരുന്നെന്നും എന്നാല്‍ പിന്നീട് അതിനെക്കുറിച്ച് യാതൊരു വിവരവും ഉണ്ടായില്ലെന്ന് അര്‍ജുന്റെ സഹോ?ദരി പറഞ്ഞു. കേരള കര്‍ണാടക സര്‍ക്കാരുകള്‍ സഹായിച്ചിട്ടുണ്ട് .ആരെയും കുറ്റപ്പെടുത്താന്‍ ഇല്ലെന്ന് കുടുംബം വ്യക്തമാക്കി.
അര്‍ജുനായുള്ള തിരച്ചില്‍ 13 നാളുകള്‍ പിന്നിടുമ്പോഴാണ് താത്കാലികമായി ദൗത്യം അവസാനിപ്പിക്കാന്‍ അദികൃതര്‍ തീരുമാനമെടുത്തിരിക്കുന്നത്. ഷിരൂരില്‍ സാഹചര്യങ്ങള്‍ അനുകൂലമാകുമ്പോള്‍ തിരച്ചില്‍ തുടരുമെന്നാണ് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞത്. ഗംഗാവലി നദിയിലെ അടിയൊഴുക്ക് കുറയണമെന്നും ജലനിരപ്പ് താഴുന്നത് വരെ കാത്തിരിക്കണമെന്നും എംഎല്‍എ പറഞ്ഞു. യന്ത്രങ്ങള്‍ എത്തിയാല്‍ തിരച്ചില്‍ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. തൃശൂരില്‍ നിന്ന് ഡ്രഡ്ജിങ്ങ് മെഷീന്‍ കൊണ്ട് വരുമെന്നും ടെക്‌നീഷന്‍ എത്തി ആദ്യം പരിശോധിക്കണമെന്നും സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞു.