പാരിസ്: പാരിസ് ഒളിംപിക്സ് ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് മെഡല്‍ നഷ്ടം.10 മീറ്റര്‍ എയര്‍ റൈഫിള്‍ പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ അര്ജുന് ബബുതയ്ക്ക് മെഡല്‍ നഷ്ടം. ഫൈനലില്‍ നാലാം സ്ഥാനത്തായാണ് അര്ജുന് ഫിനിഷ് ചെയ്തത്. 208.4 പോയിന്റുമായാണ് അര്ജുന് മെഡലിന് തൊട്ടരികെ വീണത്.
ചൈനീസ് താരം ഷെങ് ലിഹാവോയ്ക്കാണ് സ്വര്‍ണം ലഭിച്ചത്. 252.2 പോയിന്റോടെയാണ് ഷെങ് ഒന്നാമതെത്തിയത്. 251.4 പോയിന്റുമായി സ്വീഡന്റെ വിക്ടര്‍ ലിന്‍ഡ്ഗ്രെന്‍ വെള്ളിയും ക്രൊയേഷ്യയുടെ മിരന്‍ മരിസിച്ച് വെങ്കലവും നേടി.
മികച്ച പോരാട്ടം കാഴ്ചവെച്ച അര്ജുന് രണ്ടാം സ്റ്റേജിലെ അഞ്ചാം റൗണ്ടിലാണ് പുറത്തായത്. തുടക്കത്തില്‍ രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന അര്ജുന് പിന്നീടുള്ള റൗണ്ടുകളില്‍ മികവ് തുടരാനായില്ല. അഞ്ചാം റൗണ്ടിലെ രണ്ടാം ഷോട്ടില്‍ 9.5 പോയിന്റ് മാത്രമാണ് അര്ജുന് സ്കോര്‍ ചെയ്യാനായത്.