സൂര്യ 44 ന്റെ ചിത്രീകരണത്തിനിടെ നടന്‍ സൂര്യയ്ക്ക് പരിക്ക്. തലയ്ക്കാണ് താരത്തിന് പരിക്കേറ്റത്. ‘ചെറിയ പരിക്കാണ്. വിഷമിക്കേണ്ട, നിങ്ങളുടെ എല്ലാവരുടേയും സ്‌നേഹവും പ്രാര്‍ഥനയും കൊണ്ട് സൂര്യ അണ്ണന്‍ തികച്ചും സുഖമായിരിക്കുന്നു’വെന്ന് 2ഡി എന്റര്‍ടെയ്ന്‍മെന്റിന്റെ ഡയറക്ട്‌റും സഹനിര്‍മ്മാതാവുമായ രാജശേഖര്‍ പാണ്ഡ്യന്‍ എക്‌സില്‍ കുറിച്ചു.
പരിക്കേറ്റ താരത്തെ ഊട്ടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറച്ചുദിവസം താരത്തിന് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം താത്ക്കാലികമായി നിര്‍ത്തിവച്ചു. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സൂര്യ 44 ന്റെ രണ്ടാം ഷെഡ്യൂള്‍ ഈ മാസം ആദ്യമാണ് ഊട്ടിയില്‍ തുടങ്ങിയത്.