ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തള്ളി സെബി. അദാനി ഗ്രൂപ്പിനെതിയായ ആരോപണങ്ങള്‍ കൃത്യമായി അന്വേഷിച്ചുവെന്ന് സെബി. റിയല്‍ എസ്റ്റേറ്റ് നിക്ഷേപ ട്രസ്റ്റുകകളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ഒരു ബഹുരാഷ്ട്ര കമ്പനിയെ അനുകൂലിക്കുന്നതാണെന്ന ആരോപണങ്ങള്‍ അനുചിതമാണെന്ന് സെബി. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ സെബിയുടെ നടപടിയെ ചോദ്യം ചെയ്യുകയാണ് ഹിന്‍ഡന്‍ബര്‍ഗെന്ന് വിമര്‍ശനം.സുതാര്യമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് സെബി. വിരുദ്ധ താല്പര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സെബിക്ക് ആഭ്യന്തര സംവിധാനങ്ങള്‍ ഉണ്ട്. നിക്ഷേപങ്ങള്‍ സംബന്ധിച്ച് ചെയര്‍പേഴ്‌സണ്‍ മാധബി പുരി യഥാസമയം തന്നെ അറിയിച്ചിരുന്നു. ഓഹരി വിപണിയുടെ സമഗ്രത ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് സെബി.
തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം നിഷേധിച്ച് സെബി ചെയര്‍പേഴ്സണ്‍ മാധബി ബുച്ച് രംഗത്തെത്തിയിരുന്നു. തന്റെ എല്ലാ നിക്ഷേപങ്ങളും സെബിയെ അറിയിച്ചിരുന്നു എന്ന് മാധബി ബുച്ച് പറഞ്ഞു. ഹിന്‍ഡന്‍ബര്‍ഗ് പുതിയ റിപ്പോര്‍ട്ട് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിന് പ്രതികാര നടപടിയാണെന്നാണ് മാധബി ആരോപിച്ചു. ഹിന്‍ഡന്‍ബര്‍ഗ് വ്യക്തിഹത്യ നടത്തുകയാണെന്നും അവര്‍ ആരോപണം ഉന്നയിച്ചു.