മട്ടന്നൂര്‍: വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ യുവാവിനെതിരെ കേസ്. മട്ടന്നൂര്‍ എയര്‍പോര്‍ട്ട് പൊലീസാണ് കാസര്‍കോട് ബോവിക്കാനം സ്വദേശി ടി. സുധീഷിനെതിരെ (36) കേസെടുത്തത്.
അറസ്റ്റ് ചെയ്ത ഇയാളെ ജാമ്യത്തില്‍ വിട്ടു.വെള്ളിയാഴ്ച എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ദമ്മാമില്‍നിന്ന് കണ്ണൂരിലേക്കുള്ള യാത്രക്കിടെയാണ് സംഭവം.
വിമാനത്തിന്റെ പിന്‍വശത്തെ വാതില്‍ തുറക്കാന്‍ ശ്രമിച്ചതിന് എയര്‍ലൈന്‍സ് സെക്യൂരിറ്റി ജീവനക്കാര്‍ എയര്‍പോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ഏല്പിക്കുകയായിരുന്നു.