വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചലഞ്ചിന് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ അറിയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ചുരുങ്ങിയത് അഞ്ച് ദിവസത്തെ വേതനം സംഭാവനയായി നല്‍കണം. ശമ്പള തുക കണക്കാക്കുന്നത് 2024 ഓഗസ്റ്റ് മാസത്തെ മൊത്ത ശമ്പളം അടിസ്ഥാനമാക്കി.
സമ്മതപത്രം ഡിഡിഒമാര്‍ സ്വീകരിക്കും. അഞ്ച് ദിവസത്തെ വേതനം നല്‍കുന്നവര്‍ക്ക് മൂന്ന് ഗഡുക്കളായി നല്‍കാമെന്ന് മാര്‍?ഗനിര്‍ദേശം. 5 ദിവസത്തില്‍ കൂടുതല്‍ സംഭാവന ചെയ്യുന്നവര്‍ക്ക് ഒരു മാസം രണ്ടു ദിവസമെന്ന ക്രമത്തില്‍ 10 ഗഡുക്കളായി നല്‍കാം. സംഭാവന തുക സെപ്റ്റംബറില്‍ വിതരണം ചെയ്യുന്ന ആഗസ്റ്റ് മാസത്തെ ശമ്പളം മുതല്‍ കുറവ് ചെയ്യും.
വയനാട് പുനരധിവാസത്തിനായി സര്‍ക്കാര്‍ ജീവനക്കാരും പൊതു മേഖലാ സ്ഥാപനങ്ങളിലും എയ്ഡഡ് സ്‌കൂള്‍ കോളേജുകളിലും ജോലി ചെയ്യുന്നവരും ഇതില്‍ പങ്കാളികളാവുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. 174.18 കോടി രൂപയാണ് ഇതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകളായി ലഭിച്ചത്.