തിരുവനന്തപുരം: പാരിസ് ഒളിംപിക്സ് ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയതിന് പിന്നാലെ ഗോള്‍കീപ്പറും മലയാളി താരവുമായ പിആര്‍ ശ്രീജേഷിനെ അനുമോദിക്കുന്ന ചടങ്ങ് നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍. സെപ്റ്റംബര്‍ 24 ന് ഉച്ചയ്ക്ക് തിരുവനന്തപുരത്താണ് ചടങ്ങുകള്‍. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലെ മെഡല്‍ ജേതാക്കള്‍ക്ക് സര്‍ക്കാര്‍ നിയമന ഉത്തരവ് കൈമാറുന്ന ചടങ്ങും അന്ന് നടക്കും.
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്പോര്‍ട്സ് സ്കൂളില്‍ പഠിച്ച് മികച്ച കായിക നേട്ടങ്ങള്‍ സ്വന്തമാക്കിയ പൊതുവിദ്യാഭ്യാസ വകുപ്പിലെ ജോയിന്റ് ഡയറക്ടര്‍ കൂടിയായ ശ്രീ പിആര്‍ ശ്രീജേഷിന്റെ നേട്ടങ്ങള്‍ക്ക് പ്രത്യേക അനുമോദനം നല്‍കുമെന്ന് മന്ത്രി ശിവന്‍കുട്ടി അറിയിച്ചു.
ജക്കാര്‍ത്തയില്‍ നടന്ന 18-ാമത് ഏഷ്യന്‍ഗെയിംസില്‍ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം നടത്തി മെഡല്‍ നേടിയ മുഹമ്മദ് അനസ്, കുഞ്ഞ് മുഹമ്മദ്, പി യു ചിത്ര, വിസ്മയ വി കെ, നീന വി എന്നീ താരങ്ങള്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് അസിസ്റ്റന്റ് സ്പോര്‍ട്സ് ഓര്‍ഗനൈസറായി നിയമനം നല്കാന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.പിആര്‍ ശ്രീജേഷിനെ സംസ്ഥാന സര്‍ക്കാര്‍ അനുമോദിക്കും; ചടങ്ങ് സെപ്റ്റംബര്‍ 24 ന് തലസ്ഥാനത്ത്.