ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര നിര്‍ദേശം. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശങ്ങള്‍ കൈമാറി. അടിസ്ഥാന സുരക്ഷ ആശുപത്രികളില്‍ ഒരുക്കണം എന്ന് നിര്‍ദേശം. സന്ദര്‍ശക പാസ് കര്‍ശനമായി ഏര്‍പ്പെടുത്തണമെന്ന് കേന്ദ്രം നിര്‍ദേശിച്ചു. സുരക്ഷാ കണ്‍ട്രോള്‍ റൂം സജ്ജീകരിക്കണമെന്നും നിര്‍ദേശം നല്‍കി.
ആശുപത്രി പരിസരങ്ങളില്‍ സുരക്ഷ പെട്രോളിങ് നടത്തണം. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സംരക്ഷണം ഒരുക്കുന്ന ഭാരതീയ ന്യായ സംഹിതയുടെ പ്രസക്ത ഭാഗങ്ങള്‍ ആശുപത്രിയില്‍ പ്രദര്‍ശിപ്പിക്കുക. ആശുപത്രികളുടെ എല്ലാ മേഖലകളിലും ശരിയായ വെളിച്ചം ഉറപ്പാക്കുക. തുടങ്ങിയവയാണ് കേന്ദ്ര നിര്‍ദേശത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കുന്നതിനായി സ്‌പെഷ്യല്‍ ടാസ്‌ക് ടീമിനെ നിയോഗിച്ചിരുന്നു. ഇതിന്റെ റിപ്പോര്‍ട്ട് വരുന്നത് മുന്‍പേയാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കൊല്‍ക്കത്തയിലെ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് പിന്നാലെ ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും സുരക്ഷ സംബന്ധിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചു. സുരക്ഷിതത്വം ഉറപ്പാക്കണമന്ന് ആവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് കേന്ദ്രം ഇത്തരത്തില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.