ലൈംഗിക പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ ബാബുരാജ് ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരായ പരാതി വ്യാജമാണെന്നും ദുരുദ്ദേശമാണ് അതിനു പിന്നിലെന്നും ബാബുരാജ് ആരോപിച്ചു. സാഹചര്യം മുതലെടുക്കാനാണ് ഇപ്പോഴുള്ള ആരോപണം. വാട്‌സ്ആപ്പ് ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകളും ബാങ്ക് ഇടപാട് രേഖകളും ബാബുരാജ് ഹാജരാക്കി.
ബാബുരാജ് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. 2018- 2019 കാലഘട്ടത്തില്‍ അടിമാലി കമ്പി ലൈനിലുള്ള ബാബുരാജിന്റെ റിസോര്‍ട്ടിലും ആലുവയിലെ വീട്ടിലും വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി.
ഇതിനിടെ ലൈംഗിക പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ ജയസൂര്യ ഹൈക്കോടതിയെ സമീപിച്ചു. വ്യാജ പരാതി തന്നെ അപകീര്‍ത്തിപ്പെടുത്താനെന്നാണ് ജയസൂര്യയുടെ വാദം. 2013ല്‍ തൊടുപുഴയിലെ ഷൂട്ടിങ് സൈറ്റില്‍ തന്നെ കടന്നുപിടിച്ചെന്നാണ് നടിയുടെ പരാതി. സ്ത്രീത്വത്തെ അപമാനിക്കല്‍ കുറ്റം ചുമത്തിയാണ് കേസെടുത്തത്. അതേസമയം തനിക്കെതിരായ പീഡനാരോപണം നിഷേധിച്ചിരുന്നു. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അത് തന്റെ കുടുബംത്തെ ദുഃഖത്തിലാക്കിയെന്നും ജയസൂര്യ ഫേസ്ബുക്കില്‍ കുറിച്ചു.