തിരുവനന്തപുരം ജില്ലയിലെ കല്ലറ മിതിര്‍മല വലിയകാട് ക്ഷേത്രത്തിനു സമീപമുള്ള തരിശുഭൂമിയാണ് ഇത്തവണ പൂപ്പാടമായി മാറിയത്. ഓണക്കാലമായ തോടുകൂടി ഇവിടെ പുഷ്പകൃഷി ആരംഭിക്കുകയായിരുന്നു തൊഴിലുറപ്പ് കുടുംബശ്രീ പ്രവര്‍ത്തകരായ സ്ത്രീകള്‍. കാടുകയറി നശിച്ചുകൊണ്ടിരുന്ന തരിശുഭൂമിയില്‍ കൃഷിയിറക്കി നൂറുമേനി വിജയം കൊയ്തിരിക്കുകയാണ് ഒരു കൂട്ടം സ്ത്രീകള്‍.
തൊഴിലുറപ്പ് തൊഴിലാളിയായ ഷൈനിയുടെ നേതൃത്വത്തില്‍ ആയിരുന്നു കൃഷി. വെറും 75 ദിവസങ്ങള്‍ കൊണ്ടാണ് മനോഹരമായ ഒരു പുഷ്പത്തോട്ടം ഇവര്‍ സൃഷ്ടിച്ചെടുത്തത്. പലനിറങ്ങളില്‍ ഗുണമേന്മയുള്ള ചെണ്ടുമല്ലി പൂക്കള്‍ പൂവിട്ട് തുടങ്ങിയതോടെ കാഴ്ചക്കാരും ധാരാളമായി ഇവിടെ എത്തിത്തുടങ്ങി.
പ്രാദേശികമായി പൂവിന് ആവശ്യക്കാരേറിയ തോടുകൂടി ഓണക്കാലത്ത് കര്‍ഷകരും തിരക്കിലാണ്. രാവിലെ മുതല്‍ ഈ സ്ത്രീകള്‍ പൂപ്പാടത്തില്‍ എത്തി പൂക്കള്‍ ശേഖരിച്ചു വിപണനത്തിനായി എത്തിക്കും. മികച്ച പ്രതികരണമാണ് നാട്ടുകാരില്‍ നിന്നും ലഭിക്കുന്നത്. കാടുകയറി നശിച്ചൊരു ഭൂമി കാണാന്‍ മനോഹരമായ ഒരു പൂപ്പാടമാക്കി മാറ്റി സന്തോഷത്തിലാണ് കര്‍ഷകരായ സ്ത്രീകള്‍.
തിരുവനന്തപുരം കല്ലറയില്‍ കുടുംബശ്രീ പ്രവര്‍ത്തക ഷൈനിയുടെ നേതൃത്വത്തില്‍ ഒരുകൂട്ടം സ്ത്രീകളാണ് വലിയകാട് ക്ഷേത്രത്തിന് സമീപം തരിശായി കിടന്നിരുന്ന തരിശായി മാറിയത്. വെറും 75 ദിവസത്തിനുള്ളില്‍, സ്ത്രീകള്‍ ചടുലമായ ”ചെണ്ടുമല്ലി” പൂക്കള്‍ വിജയകരമായി വളര്‍ത്തി, സമൂഹത്തില്‍ നിന്ന് വലിയ അഭിനന്ദനം ഏറ്റുവാങ്ങി. ഓണക്കാലത്ത് ഡിമാന്‍ഡ് വര്‍ധിക്കുന്നതിനാല്‍, തങ്ങളുടെ കഠിനാധ്വാനത്തിന്റെയും നാട്ടുകാരുടെ പിന്തുണയുടെയും ഫലം അനുഭവിക്കുകയാണ് ഈ വനിതാ കര്‍ഷകര്‍.