25 December 2024

തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയത് സംബന്ധിച്ച് എഡിജിപി എം ആര്‍ അജിത്കുമാറിന്റെ റിപ്പോര്‍ട്ടിന്റെ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. പൂരം അട്ടിമറിക്ക് പിന്നില്‍ ആസൂത്രിത നീക്കം ഉണ്ടായെന്ന് കണ്ടെത്തല്‍. പൂരം അട്ടിമറിക്കാന്‍ ഗുഢാലോചന നടന്നെന്നും അതില്‍ തുടര്‍ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ട്.

തിരുവമ്പാടി ദേവസ്വം സെക്രട്ടറിക്കെതിരെ നിര്‍ണായക പരാമര്‍ശമുണ്ട് അന്വേഷണ റിപ്പോര്‍ട്ടില്‍. സ്ഥാപിത താല്പര്യങ്ങള്‍ക്കു വേണ്ടി തിരുവമ്പാടിയിലെ ചിലര്‍ പൂരം അട്ടിമറിച്ചു. പൂരം പൂര്‍ത്തീകരിക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെയും പറമേക്കാവ് ദേവസ്വത്തിന്റെയും ശ്രമങ്ങള്‍ തിരുവമ്പാടിയിലെ ചിലര്‍ അട്ടിമറിച്ചു. പാറമേക്കാവ് ദേവസ്വം പൂരം നടത്തണം എന്ന നിലപാട് എടുത്തു. എന്നാല്‍ തിരുവമ്പാടി സെക്രട്ടറി ഗിരീഷ് കുമാര്‍ പൂരം നിര്‍ത്തി വെച്ച് തടസം ഉണ്ടാക്കിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

തിരുവമ്പാടി ദേവസ്വം സെക്രട്ടറി ബോധപൂര്‍വ്വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അന്വേഷണ റിപ്പോര്‍ട്ടില്‍ രാഷ്ട്രീയം പറയുന്നില്ല. എന്നാല്‍ ഗിരീഷ്‌കുമാര്‍ കോണ്‍ഗ്രസ് നേതാവാണ്. വനം വകുപ്പിനെതിരെയും ഗുരുതര പരാമര്‍ശം ഉണ്ട്. വനം വകുപ്പിന്റെ ചില ഉത്തരവുകള്‍ പൂരം സംഘാടകാര്‍ക്ക് പ്രശനങള്‍ ഉണ്ടാക്കിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആന വിഷയത്തില്‍ പാറമേക്കാവ് ദേവസ്വത്തിന്റെ പരാതികളില്‍ കഴമ്പു ഉണ്ടെന്നും എഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശം.

പൂരം അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ എജിക്കു അയച്ചു. എജി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. അഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ് പൂരം അലങ്കോലപ്പെടുത്തിയത് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുന്നത്. ഒരാഴ്ചയ്ക്കകം നല്‍കാന്‍ നിര്‍ദ്ദേശിച്ചിരുന്ന റിപ്പോര്‍ട്ടാണ് അഞ്ച് മാസത്തിനു ശേഷം കൈമാറിയത്. 600 പേജുള്ള റിപ്പോര്‍ട്ട് സീല്‍ഡ് കവറില്‍ മെസഞ്ചര്‍ വഴിയാണ് ഡി.ജി.പിയ്ക്ക് കൈമാറിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!