25 December 2024

കൊച്ചി: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരണപ്പെട്ട അര്‍ജുന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മോഹന്‍ലാല്‍. മനമുരുകി പ്രാര്‍ഥിച്ച എല്ലാവരുടേയും ഹൃദയങ്ങളില്‍ അര്‍ജുന്‍ നൊമ്പരമായി മാറി. പ്രിയ സഹോദരന് കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍ എന്ന് മോഹന്‍ലാല്‍ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.

നേരത്തെ മമ്മൂട്ടി, മഞ്ജു വാര്യര്‍ തുടങ്ങിയവരും സമൂഹ മാധ്യമങ്ങളിലൂടെ വേദന പങ്കുവെച്ചിരുന്നു. ’72 ദിവസം പ്രതീക്ഷയുടെ ഒരു കണം ബാക്കി വച്ച് കാത്തിരുന്നു, നമ്മളും നമ്മളെക്കാള്‍ അര്‍ജുന്റെ കുടുംബവും. ഒടുവില്‍ ഇന്ന് വിട പറയേണ്ടി വന്നു.. ആദരാഞ്ജലികള്‍ അര്‍ജുന്‍’, എന്നാണ് മമ്മൂട്ടി കുറിച്ചത്. മരിച്ചുവെന്ന് വേദനിക്കാനെങ്കിലും തിരികെക്കിട്ടിയല്ലോ. ഒരു പിടി ചാരമാകാനെങ്കിലും ഒരോര്‍മ. പ്രിയപ്പെട്ട അര്‍ജുന്‍, ഇനി നിങ്ങള്‍ മലയാളികളുടെ മനസ്സില്‍ ജീവിക്കും,’ എന്നാണ് മഞ്ജു വാര്യരുടെ വാക്കുകള്‍.

കാണാതായി 71 ദിവസത്തിന് ശേഷമാണ് അര്‍ജുന്റെ മൃതദേഹം കണ്ടെത്തിയത്. ഡ്രഡ്ജര്‍ ഉപയോ?ഗിച്ച് പുറത്തെടുത്ത ട്രക്കിനുള്ളില്‍ അര്‍ജുന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. ലോറിയുടെ ക്യാബിനുള്ളിലായിരുന്ന മൃതദേഹം പുറത്തെടുത്ത് ബോട്ടിലേക്ക് മാറ്റി. മൃതദേഹം അര്‍ജുന്റേതു തന്നെയാണെന്നാണ് മനാഫും ജിതിനും പറയുന്നത്. ഇനി കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമായിരിക്കും ഔദ്യോഗിക സ്ഥിരീകരണമുണ്ടാകുക.

രാവിലെ നടത്തിയ തിരച്ചിലില്‍ കൂടുതല്‍ ലോഹഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. വേലിയിറക്ക സമയത്താണ് ലോഹഭാ?ഗങ്ങള്‍ പുറത്തെത്തിച്ചത്. അര്‍ജുന്റെ ലോറിയായ ഭാരത് ബെന്‍സിന്റെ ബാക്ക് ബമ്പറിന് സമാനമായ ഭാഗം ഡ്രഡ്ജിങ്ങില്‍ കണ്ടെത്തിയിരുന്നു. കണ്ടെത്തിയത് അര്‍ജുന്‍ സഞ്ചരിച്ചിരുന്ന ലോറിയുടെ ക്രാഷ് ഗാര്‍ഡ് ആണെന്ന് സംശയിക്കുന്നതായി ലോറി ഉടമ മനാഫ് പറയുകയും ചെയ്തിരുന്നു. നേരത്തെ തിരച്ചിലില്‍ അര്‍ജുന്റെ ലോറിയിലേതെന്ന് സംശയിക്കുന്ന കയര്‍ കണ്ടെത്തിയിരുന്നു. കയര്‍ അര്‍ജുന്റെ ലോറിയിലേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെ നടന്ന തിരച്ചിലിലാണ് നിര്‍ണായക കണ്ടെത്തലുണ്ടായത്. റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രപാലന്‍ രേഖപ്പെടുത്തിയ കോണ്‍ടാക്റ്റ് പോയിന്റ് ടുവില്‍ വച്ചാണ് വാഹനം കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!