തൃശ്ശൂര്‍ ചാലക്കുടി മാള കാരൂരില്‍ ഡ്രെയിനേജ് വൃത്തിയാക്കാന്‍ ഇറങ്ങിയ രണ്ടുപേര്‍ ശ്വാസം മുട്ടി മരിച്ചു. കാരൂരിലെ റോയല്‍ ബേക്കറിയുടെ ഡ്രെയിനേജ് ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയ തൊഴിലാളികളാണ് മരണപ്പെട്ടത്. കാരൂര്‍ സ്വദേശി 52 വയസ്സുള്ള സുനില്‍കുമാര്‍, വരതനാട് സ്വദേശി 45 വയസ്സുള്ള ജിതേഷ് എന്നിവരാണ് മരണപ്പെട്ടത്.
ടാങ്കില്‍ ഇറങ്ങിയ രണ്ടു പേരെയും ചലനമറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. ആദ്യം സുനില്‍കുമാര്‍ ആണ് ഡ്രൈനേജില്‍ ഇറങ്ങിയത്. സുനില്‍കുമാറിന് ശ്വാസം കിട്ടാതെ വന്നതോടെ രക്ഷിക്കാന്‍ ഇറങ്ങിയതോടെയാണ് ജിതേഷും അപകടത്തില്‍പ്പെട്ടത്.
പിന്നീട് ഫയര്‍ഫോഴ്‌സ് എത്തി മൃതദേഹങ്ങള്‍ പുറത്തെടുത്തു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. മാന്‍ഹോള്‍ മാത്രമുള്ള ടാങ്കിനുള്ളില്‍ ഓക്‌സിജന്‍ ഇല്ലാതിരുന്നതാണ് മരണത്തിന് കാരണമായതെന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.