കേരളത്തിലെ സിപിഎം അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുന്നില്ല. ഉന്നതരായ നേതാക്കള്‍ക്ക് എന്ത് അഴിമതിയും നടത്താം എന്ന സ്ഥിതിയാണിപ്പോള്‍. സ്വജനപക്ഷപാതം സഹിക്കാന്‍ കഴിയാതെയാണ് കോണ്‍ഗ്രസില്‍ നിന്ന് വന്നത്. അത് ഇവിടെ അന്‍വര്‍ അനുവദിക്കില്ല. കേരളത്തിലെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെയും നേതാക്കന്മാര് ഒന്നാണ്. അതാണ് കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. പല കേസുകളും കേരളത്തില്‍ തെളിഞ്ഞുവരാത്തത് അത് കൊണ്ടാണെന്നും അന്‍വര്‍ വിമര്‍ശിച്ചു.
തൃശൂര്‍ പൂരം കലക്കി സീറ്റ് ബിജെപിക്ക് കൊടുത്തത് അജിത് കുമാറാണ്. ബിജെപിക്ക് സീറ്റുണ്ടാക്കി കൊടുത്ത് കേന്ദ്രത്തില്‍ നിന്ന് അതിന്റെ ആനുകൂല്യം പറ്റാന്‍ ശ്രമിക്കുന്നവരാണ് അജിത് കുമാറിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയാണോ അജിത് കുമാറിനെ കൊണ്ട് പൂരം കലക്കിയതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് നിങ്ങള്‍ അന്വേഷിക്കൂ എന്നായിരുന്നു അന്‍വറിന്റെ മറുപടി.