പി വി അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ്. മറ്റന്നാള്‍ മുതല്‍ സമരം നടത്താന്‍ യുഡിഎഫ്. മുഖ്യമന്ത്രിയുടെ രാജിയാണ് പ്രധാന ആവശ്യം. തിരുവനന്തപുരം സെക്രട്ടേറിയറ്റ് പടിക്കലാണ് സമരം നടത്തുക.
എന്നാല്‍ പിവി അന്‍വറിനെ യുഡിഎഫിലേക്ക് ക്ഷണിക്കേണ്ട എന്നാണ് ഇന്ന് ചേര്‍ന്ന യോഗത്തിലെ തീരുമാനം. അന്‍വര്‍ പറയാനുള്ളതെല്ലാം പറഞ്ഞു തീര്‍ക്കട്ടെ ശേഷം തീരുമാനം. അന്‍വറിനെ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെയാണ് യുഡിഎഫ് യോഗം ചേര്‍ന്നത്. അന്‍വര്‍ യുഡിഎഫില്‍ സ്വമേധയാ വരുന്നെങ്കില്‍ മാത്രം അതിനുള്ള മറുപടി നല്‍കുമെന്നും യോഗത്തില്‍ തീരുമാനം.
എന്നാല്‍ ഓണ്‍ലൈന്‍ യോഗം നേരത്തെ തീരുമാനിച്ചതാണെങ്കിലും അന്‍വറിന്റെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അന്‍വര്‍ ഉന്നയിച്ചിട്ടുള്ളത്.