മലപ്പുറം: ഡോക്ടര്‍ക്കുനേരെ കത്തിവീശി യുവാവ്. പൊന്നാനി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്കുനേരെയാണ് യുവാവ് കത്തി വീശിയത്. ഉയര്‍ന്ന ഡോസിലുള്ള മയക്കുഗുളികകള്‍ എഴുതിത്തരണമെന്ന് ആവശ്യപ്പെട്ടായിരുന്നു യുവാവ് ഡോക്ടറെ ആയുധം കാണിച്ച് ഭീഷണിപ്പെടുത്തിയത്.
ചൊവ്വാഴ്ച രാത്രി 10.50-ഓടെയായിരുന്നു സംഭവം. യുവാവ് ഡോക്ടറെ ഭീഷണിപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ താലൂക്ക് ആശുപത്രി സൂപ്രണ്ട് പൊന്നാനി പോലീസില്‍ പരാതിനല്‍കി.