ഹൈദരാബാദ്: തെലങ്കാന വനം വകുപ്പ് മന്ത്രി കൊണ്ട സുരേഖയ്ക്കെതിരേ മാനനഷ്ടത്തിന് പരാതി നല്കി നടനും നാഗചൈതന്യയുടെ പിതാവുമായ നാഗാര്‍ജുന. മന്ത്രിയുടെ ആരോപണങ്ങള്‍ തന്നെയും കുടുംബത്തേയും അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണെന്നും ഇത് ക്രമിനല്‍ കുറ്റമാണെന്നും നഷ്ടപരിഹാരം വേണമെന്നും പരാതിയില്‍ പറയുന്നു. തെന്നിന്ത്യന്‍ താരം സാമന്ത റുത്ത് പ്രഭുവും നടന് നാഗചൈതന്യയും വിവാഹമോചിതരായതിന് പിന്നില്‍ തെലങ്കാന മുന്‍ മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ മകനും ബി ആര് എസ് നേതാവുമായ കെ ടി രാമറാവുവിന് പങ്കുണ്ടെന്നായിരുന്നു കൊണ്ട സുരേഖയുടെ ആരോപണം.
കെ ടി ആര് മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്നും നടിമാരുടെ ഫോണുകള്‍ ചോര്‍ത്തി ബ്ലാക് മെയില്‍ ചെയ്തെന്നും കാെണ്ടര സുരേഖ ആരോപിച്ചിരുന്നു. നാഗാര്‍ജുനയുടെ ഉടമസ്ഥതയിലുള്ള എന്‍-കണ്വെന്ഷന് പൊളിച്ചുമാറ്റാതിരിക്കാന്‍ പകരമായി സാമന്തയെ താന്‍ സംഘടിപ്പിക്കുന്ന ലഹരി പാര്‍ട്ടിയിലേക്ക് അയയ്ക്കണമെന്ന് കെടിആര്‍ ആവശ്യപ്പെട്ടെന്നും ഇത് സാമന്ത വിസമ്മതിച്ചതോടെയാണ് വിവാഹമോചിതരാവാന്‍ കാരണമായതെന്നുമായിരുന്നു മന്ത്രി പറഞ്ഞത്.
പിന്നാലെ മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് പരാമര്‍ശം പിന്‍വലിക്കുന്നതായി സുരേഖ സമൂഹമാധ്യമമായ എക്സില്‍ കുറിച്ചിരുന്നു. തന്റെ പരാമര്‍ശം സാമന്തയെ വേദനിക്കിപ്പിക്കാനായിരുന്നില്ലെന്നും ഒരു നേതാവ് സ്ത്രീകളെ ഇകഴ്ത്തുന്നതിനെ ചോദ്യം ചെയ്യുന്നതിനായിരുന്നുവെന്നും സുരേഖ പറഞ്ഞിരുന്നു. സാമന്ത തനിക്ക് പ്രചോദനമാണെന്നും സുരേഖ പറഞ്ഞു.സാമന്തയോ ആരാധകരോ തന്റെ പരാമര്‍ശത്തില്‍ വേദനിച്ചിട്ടുണ്ടെങ്കില്‍ പരാമര്‍ശം പിന്‍വലിക്കുന്നതായും സുരേഖ വ്യക്തമാക്കി. സുരേഖയുടെ പരാമര്‍ശത്തില്‍ കെ ടി ആര് സുരേഖയക്ക് വക്കീല്‍ നോട്ടീസയച്ചിരുന്നു.
അപകീര്‍ത്തിപരമായ പരാമര്‍ശം പിന്‍വലിച്ച് 24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണമെന്നാണ് കെ ടി ആറിന്റെ അഭിഭാഷകന് ആവശ്യപ്പെട്ടത്. സുരേഖയുടെ പരാമര്‍ശത്തിനെതിരെ സാമന്തയും നാഗചൈതന്യയും രംഗത്തെത്തിയിരുന്നു. വിവാഹമോചനം വ്യക്തിപരമായ കാര്യമാണെന്നും ഊഹാപോഹങ്ങളില്‍ മുഴുകി രാഷ്ട്രീയ പോരാട്ടങ്ങളിലേക്ക് തന്റെ പേര് വലിച്ചിഴക്കരുതെന്ന് സാമന്ത പറഞ്ഞു. തന്റെ വിവാഹമോചനം പരസ്പര സമ്മതത്തോടെയും സൗഹാര്‍ദപരവുമായിരുന്നുവെന്നും രാഷ്ട്രീയ ഗൂഢാലോചനയില്ലെന്നും നടി വ്യക്തമാക്കി. മന്ത്രിയുടെ പരാമര്‍ശങ്ങള്‍ പരിഹാസ്യമാണെന്നും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും നാഗചൈതന്യ പറഞ്ഞു.
മാധ്യമങ്ങളുടെ തലക്കെട്ടുകള്‍ക്കായി സെലിബ്രിറ്റികളുടെ സ്വകാര്യ ജീവിത തീരുമാനങ്ങള്‍ മുതലെടുക്കുന്നതും ചൂഷണം ചെയ്യുന്നതും ലജ്ജാകരമാണെന്നും നാഗചൈതന്യയും പ്രതികരിച്ചു. തങ്ങളുടെ വ്യത്യസ്തമായ ജീവിത ലക്ഷ്യങ്ങള്‍ കാരണം, പക്വതയുള്ള രണ്ട് മുതിര്‍ന്നവര്‍ ബഹുമാനത്തോടെയും അന്തസോടെയും മുന്നോട്ട് പോകാനുള്ള താല്‍പ്പര്യം കണക്കിലെടുത്ത് സമാധാനത്തോടെ എടുത്ത തീരുമാനമാണ് വിവാഹമോചനമെന്നും നാഗചൈതന്യ വ്യക്തമാക്കി.