വയനാട്: ഓണം ബമ്പറിന്റെ ഒന്നാം സമ്മാനമായ 25 കോടി ലഭിച്ചയാളെ കണ്ടെത്തി. കര്‍ണാടക സ്വദേശി അല്‍ത്താഫിനെയാണ് 25 കോടിയുടെ ഭാഗ്യം തേടിയെത്തിയത്. കര്‍ണാടക പാണ്ഡ്യപുരം സ്വദേശിയാണ് അല്‍ത്താഫ്. താന്‍ പതിനഞ്ച് വര്‍ഷമായി ലോട്ടറിയെടുക്കുന്നയാളാണെന്നും സന്തോഷമുണ്ടെന്നും അല്‍ത്താഫ് പറഞ്ഞു. മെക്കാനിക്ക് ആയ അല്‍ത്താഫ് വയനാട്ടില്‍ ബന്ധു വീട്ടില്‍ വന്നപ്പോഴാണ് ലോട്ടറി ടിക്കറ്റ് എടുത്തത്.
വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരിയില്‍ എന്‍ജിആര്‍ ലോട്ടറി കടയില്‍ നിന്ന് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. പനമരത്തെ എസ്ജി ലക്കി സെന്ററാണ് എന്‍ജിആറിന് ടിക്കറ്റ് നല്‍കിയത്. ഒരു മാസം മുമ്പ് തന്നെ ടിക്കറ്റ് വിറ്റിരുന്നു. TG 434222 എന്ന നമ്പറിനാണ്‌ന ഒന്നാം സമ്മാനമായ 25 കോടി അടിച്ചത്.
രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേര്‍ക്ക് ലഭിക്കും. TD 281025, TJ 123045, TJ 201260, TB 749816, TH 111240, TH 612456,
TH 378331, TE 349095, TD 519261, TH 714520, TK 124175, TJ 317658, TA 507676, TH 346533, TE 488812, TJ 432135, TE 815670, TB 220261, TJ 676984
TE 340072 എന്നീ നമ്പറുകളാണ് രണ്ടാം സമ്മാനം സ്വന്തമാക്കിയത്.