സെക്കന്‍ഡ് ഹാന്‍ഡ് സാധനങ്ങള്‍ വില്‍പ്പന നടത്തി എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ അപമാനിച്ചവര്‍ക്കെതിരെ പരാതി നല്‍കി മീഷോ. തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്കെതിരെ തെറ്റായ ആരോപണം ഉന്നയിച്ച 6 പേര്‍ക്കെതിരെ ആണ് ഈ കൊമേഴ്‌സ് സ്ഥാപനമായ മീശ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
പഴയ സാധനങ്ങളും ഉപയോഗിച്ച് സാധനങ്ങളും വില്‍ക്കാന്‍ മീഷോ പ്ലാറ്റ്‌ഫോം അനുവദിച്ചു എന്നാണ് ഇവര്‍ നടത്തിയിരിക്കുന്ന ആരോപണം. എന്നാല്‍ തങ്ങള്‍ക്കെതിരെ ഉയര്‍ന്നുവന്നിരിക്കുന്ന ആരോപണം വസ്തുത വിരുദ്ധമാണ് എന്നാണ് മീഷോ വ്യക്തമാക്കിയിരിക്കുന്നത്.
തങ്ങള്‍ ഒരിക്കലും സെക്കന്‍ഡ് ഹാന്‍ഡ് വസ്തുക്കള്‍ വില്പന നടത്തിയിട്ടില്ല എന്നും മീഷോയുടെ ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ കൂടിയാണ് സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തില്‍ വ്യാജ പ്രചരണം നടത്തുന്നത് എന്നും മീഷോ ആരോപിച്ചു. ഇത്തരത്തിലുള്ള വ്യാജ ആരോപണങ്ങള്‍ കാരണം കമ്പനിയുടെ മൊത്തം വ്യാപാരത്തെ ഇത് ബാധിക്കുകയും മീഷോയുടെ ബിസിനസ് കുറയാന്‍ കാരണമാവുകയും ചെയ്യും എന്നും ഇവര്‍ വ്യക്തമാക്കി
ഇന്‍സ്റ്റാഗ്രാമില്‍ മീഷോയ്‌ക്കെതിരെ വന്ന പോസ്റ്റുകളില്‍, ഇ കോമേഴ്‌സ് കമ്പനി ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള ഉത്പന്നങ്ങളുടെ ചിത്രങ്ങള്‍ കാണിക്കുകയും നിലവാരം കുറഞ്ഞ ഉത്പന്നങ്ങള്‍ എത്തിക്കുന്നതായും ആരോപിക്കുന്നുണ്ട്. സെക്കന്‍ഡ് ഹാന്‍ഡ് വസ്തുക്കളാണ് മീഷോ വില്‍ക്കുന്നത് എന്നാണ് ഇവര്‍ പ്രധാനമായും ആരോപിച്ചിരിക്കുന്നത്. ഷൈനല്‍ ത്രിവേദി, അരീഷ് ഇറാനി, അഖില്‍ നാന, സുപ്രിയ ഭുചാസിയ, സാഗര്‍ പാട്ടീല്‍ മുത്താലിക് ഹുസൈന്‍ എന്നിവര്‍ക്കെതിരെയാണ് മീഷോ പരാതി നല്‍കിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ വൈറ്റ്ഫീല്‍ഡ് സിഇഎന്‍ ക്രൈം പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്