ഇലക്ട്രിക് വാഹന വില്‍പനയില്‍ മുന്നേറി കേരളം. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ വില്‍പ്പന നടത്തുന്നത് മഹാരാഷ്ട്രയാണ്. രണ്ടാം സ്ഥാനം കര്‍ണാടകക്കും മൂന്നാം സ്ഥാനം കേരളത്തിനുമാണ്. കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തിന്റെ വാഹനം പരിവാഹന്‍ പോര്‍ട്ടലില്‍ ഇതുമായി ബന്ധപ്പെട്ടുള്ള കണക്കുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2024 ജനുവരി മുതല്‍ ജൂലൈ വരെ കേരളത്തിnd] 112,000 കാറുകള്‍ ആണ് വിറ്റഴിക്കാന്‍ സാധിച്ചത്. ഇതില്‍ 80,000 വാഹനങ്ങള്‍ പെട്രോള്‍ കാറുകളും 13000 വാഹനങ്ങള്‍ ഹൈബ്രിഡ് പെട്രോള്‍ കാറുകളും ആണ്. 8000 ത്തോളം ഡീസല്‍ വാഹനങ്ങളും 6672 ഇലക്ട്രിക്ണിക് വാഹനങ്ങളും വിറ്റഴിക്കാന്‍ സാധിച്ചു. സംസ്ഥാനത്ത് ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പനക്ക് ഏറെ അടുത്ത് നില്‍ക്കുന്നതാണ് ഇലക്ട്രിക് വാഹനങ്ങളുടെയും വില്‍പന എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
സംസ്ഥാനത്തെ 7.6% ആണ് ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പന എങ്കില്‍ 5.4 ശതമാനമാണ് ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന. അതായത് സമീപഭാവിയില്‍ തന്നെ ഡീസല്‍ വാഹനങ്ങളെ ഇലക്ട്രോണിക് വാഹനങ്ങള്‍ മറി കടന്നേക്കാം.
സംസ്ഥാനത്തുള്‍പ്പെടെ കൂടുതല്‍ ആളുകള്‍ ഇലക്ട്രിക്ണിക് വാഹനങ്ങളിലേക്ക് തിരിയുന്നു എന്നതാണ് പുതിയ കണക്കുകള്‍ നല്‍കുന്ന സൂചന. എന്നാല്‍ വ്യത്യസ്ത വാഹന സെഗ്മെന്റുകള്‍ ലഭ്യമല്ല എന്നത് ഇലക്ട്രിക് വാഹനങ്ങളുടെ ഒരു പോരായ്മ തന്നെയാണ്. എന്നാല്‍ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാന്‍ കൂടുതല്‍ ആളുകള്‍ തയ്യാറായാല്‍ അതിനനുസരിച്ച് കമ്പനികളും വിപണിയിലേക്ക് വ്യത്യസ്ത സെഗ്മെന്റിലുള്ള വാഹനങ്ങള്‍ എത്തിച്ചേക്കാം.
പ്രൊഫഷണല്‍സും ബിസിനസുകാരും ഡോക്ടര്‍മാരും അധ്യാപകര്‍, ഐടി രംഗത്ത് ജോലി ചെയ്യുന്നവര്‍ തുടങ്ങിവരാണ് കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ സ്വന്തമാക്കുന്നത് എന്നാണ് പുറത്തുവരുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്.
സംസ്ഥാനത്ത് പ്രധാനമായും ടാറ്റ മോട്ടോഴ്‌സ്, എംസി മോട്ടേഴ്‌സ് സിട്രോണ്‍ തുടങ്ങിയവരാണ് ഇലക്ട്രിക് കാറിന്റെ വില്പന നടത്തുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവരുടെ എണ്ണം വര്‍ദ്ധിച്ചാല്‍ കൂടുതല്‍ വാഹന നിര്‍മ്മാതാക്കള്‍ ഈ രംഗത്തേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും ഇത് കൂടുതല്‍ സെഗ്മെന്റുകള്‍ എത്തുന്നതിന് ചിലപ്പോള്‍ കാരണമായി മാറുകയും ചെയ്യും.
ഇലക്ട്രിക് വാഹനം രംഗത്തേക്ക് കൂടുതല്‍ കമ്പനികള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നതും ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. പല പ്രമുഖ വാഹന നിര്‍മ്മാതാക്കളും ഇലക്ട്രിക് വാഹനങ്ങള്‍ കൂടി നിര്‍മിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. കൂടാതെ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിന് ആവശ്യമായ സ്റ്റേഷനുകളും കൂടുതലായി സ്ഥാപിക്കപ്പെടുന്നുണ്ട്