സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ മാങ്കൂട്ടത്തിലിന് ഇളവ്. വോട്ടെടുപ്പ് തീരും വരെ തിരുവനന്തപുരം സിജെഎം കോടതിയാണ് ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ചത്. തിരുവനന്തപുരം പൊലീസ് സ്റ്റേഷനില്‍ എത്തി രാഹുല്‍ ഒപ്പിടേണ്ടെന്നും വ്യക്തമാക്കി. രാഹുലിന് ഇളവ് നല്‍കരുതെന്ന പൊലീസ് റിപ്പോര്‍ട്ട് തളളിയാണ് കോടതിയുടെ ഈ നടപടി. ഇളവ് നല്‍കിയാല്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു.
എന്നാല്‍ പാലക്കാട് സ്ഥാനാര്‍ത്ഥിയെന്ന നിലക്കാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഇതിനെതിരെ ഹര്‍ജി നല്‍കിയത്. സ്ഥാനാര്‍ത്ഥി ആയിട്ടും പൊലീസ് തന്നെ വേട്ടയാടുകയാണെന്നായിരുന്നു രാഹുലിന്റെ പ്രതികരണം
അതേസമയം, മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പമെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ നാമ നിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. പി സി വിഷ്ണുനാദും,ഷാഫി പറമ്പിലും, വി കെ ശ്രീകണ്ഠനുമുള്‍പ്പടെയുള്ള നേതാക്കള്‍ക്കൊപ്പമാണ് രാഹുല്‍ എത്തിയത്.