25 December 2024

കോഴിക്കോട്: നിര്‍മ്മാണത്തിലിരുന്ന വീടിന്റെ ഗേറ്റ് മോഷ്ടിച്ച രണ്ടംഗ സംഘത്തെ പിടികൂടി പൊലീസ്. കോഴിക്കോട് ബേപ്പൂര്‍ നടുവട്ടം ചേനോത്ത് (ജിയുപി) സ്‌കൂളിന് സമീപം ‘റാബിയ മന്‍സില്‍’ എന്ന വീടിന്റെ ഗേറ്റ് മോഷ്ടിച്ച സംഭവത്തിലാണ് അരക്കിണര്‍ പാലശ്ശേരിമഠം സലീം(47), ബേപ്പൂര്‍ വെസ്റ്റ്മാഹി ചേനോടത്ത് നിഖില്‍(32) എന്നിവര്‍ പിടിയിലായത്.

30,000 രൂപയോളം വിലവരുന്ന ഗേറ്റാണ് ഇരുവരും ചേര്‍ന്ന് മോഷ്ടിച്ചത്. ഇരുവരും മാറാട്, ഫറോക്ക് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ലഹരി ഉപയോഗ കേസുകളില്‍ ഉള്‍പ്പെടെ പ്രതികളാണെന്ന് അറസ്റ്റ് ചെയ്ത മാറാട് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മാറാട് ഇന്‍സ്പെക്ടര്‍ ബെന്നി ലാലു, എസ്ഐമാരായ അജിത്ത്, സാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!