ദില്ലി:ലോകത്ത് ഏറ്റവും മലിനീകരിക്കപ്പെട്ട നഗരങ്ങളുടെ പട്ടികയില്‍ ദില്ലി ഒന്നാമത്. ദില്ലിയിലെ പകുതിയിലധികം കുടുംബങ്ങളും വായുമലിനീകരണം കാരണം ബുദ്ധിമുട്ടുന്നുവെന്ന സര്‍വേ റിപ്പോര്‍ട്ടും പുറത്തുവന്നു. ഇന്ന് വായുഗുണനിലവാര സൂചികയില്‍ 362 രേഖപ്പെടുത്തി വളരെ മോശം അവസ്ഥയില്‍ തുടരുകയാണ്.
സ്വിസ് സ്ഥാപനമായ ഐക്യു എയര്‍ പുറത്തുവിട്ട പട്ടികയിലാണ് കഴിഞ്ഞ ദിവസം ലോകത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട ന?ഗരം ദില്ലിയായത്. ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ വായുമലിനീകരണ തോത് കുത്തനെ കൂടിയതാണ് കാരണം. ദില്ലി ന?ഗരത്തിലും, സമീപ മേഖലകളിലും ലോക്കല്‍ സര്‍ക്കിള്‍സ് എന്ന സംഘടന നടത്തിയ സര്‍വേയിലാണ് ഞെട്ടിപ്പിക്കുന്ന കണക്കുകള്‍. പത്തില്‍ 7 കുടുംബങ്ങളും രാജ്യതലസ്ഥാനത്ത് മലിനീകരണം കാരണം ബുദ്ധിമുട്ടുന്നുണ്ട്. 69 ശതമാനം കുടുംബങ്ങളിലും ഒരാളെങ്കിലും രോഗിയാണ്. 62 ശതമാനം കുടുംബങ്ങളില്‍ ഒരാള്‍ക്കെങ്കിലും കണ്ണെരിച്ചില്‍ പോലുള്ള അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നുണ്ട്. 31 ശതമാനം കുടുംബങ്ങളിലും ശ്വാസ തടസ്സം, ആസ്തമ പോലുള്ള രോഗങ്ങളുണ്ടെന്നും സര്‍വേയില്‍ വ്യക്തമായി. ഇതോടെ ജനം ആശങ്കയിലാണ്
വിഷപ്പത വഹിച്ച് യമുന നദിയുടെ ഒഴുക്ക് തുടരുകയാണ്. ഛത് പൂജയ്ക്ക് മുന്നോടിയായി ദില്ലി ജല ബോര്‍ഡ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെങ്കിലും ശാശ്വത പരിഹാരം വേണമെന്ന ആവശ്യം ശക്തമാവുന്നുണ്ട്.