മുദ്ര ലോണിന്റെ വായ്പ പരിധി പത്തുലക്ഷം രൂപയില്‍ നിന്നും 20 ലക്ഷം രൂപയായി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. സംരംഭങ്ങള്‍ തുടര്‍ക്കുന്നവര്‍ക്കാണ് ഇത്തരത്തില്‍ പ്രധാനമന്ത്രി മുദ്ര യോജന വഴിയുള്ള വായ്പ പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നത്. 5 ലക്ഷം മുതല്‍ 10 ലക്ഷം രൂപയുടെ വായ്പകള്‍ തിരിച്ചടച്ചവര്‍ക്കായിരിക്കും 20 ലക്ഷം രൂപയുടെ വായ്പയ്ക്ക് അര്‍ഹതയുണ്ടാവുകയെന്നാണ് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇത് കൂടാതെ പുതുതായി തരുണ്‍ പ്ലസ് എന്ന ക്യാറ്റഗറിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വിജ്ഞാപനം പ്രകാരം, തരുണ്‍ പ്ലസ് വിഭാഗത്തില്‍ 10 ലക്ഷം രൂപ മുതല്‍ 20 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്കുള്ളതാണ് ഇത് . കൂടാതെ തരുണ്‍ കാറ്റഗറിയില്‍ മുമ്പ് വായ്പയെടുത്ത് വിജയകരമായി തിരിച്ചടച്ച സംരംഭകര്‍ക്ക് ഇത് ലഭ്യമാകും.മുദ്ര ലോണ്‍ പദ്ധതിയുടെ മൊത്തത്തിലുള്ള ലക്ഷ്യം കൈവരിക്കുന്നതിനാണ് ഈ വര്‍ധനവ് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ധനമന്ത്രാലയം ഇന്നലെ പ്രസ്താവനയില്‍ പറഞ്ഞു.
ചില യോഗ്യതയുണ്ടെങ്കില്‍ മാത്രമേ ലോണിന് അപേക്ഷിക്കാന്‍ സാധിക്കൂ. വായ്പയ്ക്ക് അപേക്ഷിക്കുന്ന വ്യക്തി ഇന്ത്യന്‍ പൗരനായിരിക്കണം.അപേക്ഷിക്കുന്ന വ്യക്തിക്ക് ബാങ്ക് ഡിഫോള്‍ട്ട് ഹിസ്റ്ററി ഉണ്ടായിരിക്കരുത്. ായ്പയ്ക്ക് അപേക്ഷിക്കുന്ന വ്യക്തിക്ക് ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം. ലോണിന് അപേക്ഷിക്കുന്ന വ്യക്തിക്ക് 18 വയസ്സിന് മുകളില്‍ പ്രായമുണ്ടായിരിക്കണം.
പ്രധാന്‍ മന്ത്രി മുദ്ര യോജന വഴി വായ്പ എടുക്കണമെങ്കില്‍, റീജിയണല്‍ റൂറല്‍ ബാങ്ക്, സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, നോണ്‍ഫിനാന്‍ഷ്യല്‍ കമ്പനി എന്നിവയ്‌ക്കൊപ്പം ഏതെങ്കിലും സര്‍ക്കാര്‍സ്വകാര്യ ബാങ്കില്‍ ലോണിന് അപേക്ഷിക്കാം. വിഭാഗമനുസരിച്ച് വായ്പ തുക പരിധികള്‍ ഉണ്ടാക്കിയിട്ടുണ്ട്. ൗ സ്‌കീമിന് കീഴിലുള്ള വായ്പ തിരിച്ചടവിന്റെ ആകെ കാലയളവ് 12 മാസം മുതല്‍ 5 വര്‍ഷം വരെയാണ്. എന്നാല്‍ 5 വര്‍ഷത്തിനുള്ളില്‍ നിങ്ങള്‍ക്ക് അത് തിരിച്ചടക്കാന്‍ കഴിയുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് അതിന്റെ കാലാവധി 5 വര്‍ഷം കൂടി നീട്ടാം. വായ്പയുടെ മുഴുവന്‍ തുകയ്ക്കും നിങ്ങള്‍ പലിശ നല്‍കേണ്ടതില്ല എന്നതാണ്. മുദ്ര കാര്‍ഡ് വഴി നിങ്ങള്‍ പിന്‍വലിച്ചതും ചെലവഴിച്ചതുമായ തുകയ്ക്ക് മാത്രമേ പലിശ ഈടാക്കൂ.