മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ നിലപാട് വ്യക്തമാക്കി മുസ്ലിം ലീഗ്. മുനമ്പത്ത് മുസ്ലിം ലീഗും യുഡിഎഫും മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം.പ്രശ്‌നം രമ്യമായി പരിഹരിക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പ്രശ്‌നപരിഹാരത്തിന് ലീഗ് മുന്‍കൈയ്യെടുക്കും. അവിടുത്തെ താമസക്കാരുടെ അവകാശം സംരക്ഷിക്കും. ഇതിനായി മുന്നിട്ടിറങ്ങുമെന്നും കുഞ്ഞാലിക്കുട്ടി അതേസമയം മുനമ്പത്ത് സര്‍ക്കാര്‍ – ബിജെപി കള്ളക്കളി നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വ്യക്തമാക്കി.
പൂരം കലക്കി തൃശൂരില്‍ ബിജെപിയെ ജയിപ്പിച്ചതുപോലെ മുനമ്പം പ്രശ്‌നത്തിലൂടെ പാലക്കാട് ബിജെപിക്ക് ഒരു സ്‌പെയ്‌സ് ഉണ്ടാക്കി കൊടുക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് വിഡി സതീശന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു സതീശന്‍.
പ്രകാശ് ജവഡേക്കര്‍ പറയുന്നതിനെ വഖഫ് ബോര്‍ഡ് ന്യായികരിക്കുകയാണ്. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന രാഷ്ട്രീയ നിലപാട് സര്‍ക്കാര്‍ സ്വീകരിക്കണം. കോടതിയില്‍ വഖഫ് ഭൂമിയല്ല എന്ന നിലപാട് എടുക്കണം. കേന്ദ്ര വഖഫ് നിയമം പാസായാല്‍ പിന്നാലെ ചര്‍ച്ച് നിയമം വരും.
കേന്ദ്ര വഖഫ് നിയമത്തില്‍ പ്രശ്‌നങ്ങളുണ്ട്. കേന്ദ്ര അനുമതി വാങ്ങിയാലും കെ റെയില്‍ കൊണ്ടു വരാന്‍ അനുവദിക്കില്ല. കെ റെയില്‍ കേരളത്തിന്റെ ഭൂപ്രകൃതിക്ക് എതിരാണ്. ഒരു കാരണവശാലും സില്‍വര്‍ ലൈന്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും വി. ഡി സതീശന്‍ പറഞ്ഞു.