15 January 2025

ആദ്യ ലോകസുന്ദരി പട്ടം നേടിയ കികി ഹകാന്‍സണ്‍ അന്തരിച്ചു. തന്റെ 95ാം മത്തെ വയസ്സിലാണ് കികി ഹകാന്‍സണ്‍ ലോകത്തോട് വിട പറഞ്ഞത്. കാലിഫോര്‍ണിയയിലെ വീട്ടില്‍ വെച്ചായിരുന്നു കികി ഹകാന്‍സണിന്റെ അന്ത്യം.

1929 ജൂണ്‍ 17-ന് സ്വീഡനിലാണ് കെര്‍സ്റ്റിന്‍ ‘കിക്കി’ മാര്‍ഗരറ്റ ഹകാന്‍സണ്‍ ജനിച്ചത്. മിസ് വേള്‍ഡ് ഓര്‍ഗനൈസേഷന്റെ ഇന്‍സ്റ്റഗ്രാം പോജിലൂടെയാണ് കികി ഹകാന്‍സന്റെ മരണ വാര്‍ത്ത ലോകത്തെ അറിയിച്ചത്.

1951ല്‍ നടന്ന മിസ്സ് വേള്‍ഡ് മത്സരത്തിലാണ് കികി ഹകാന്‍സണ്‍ ലോകസുന്ദരി കിരീടം ചൂടി ചരിത്രം സൃഷ്ടിച്ചത്. ബിക്കിനിയിട്ട് മിസ് വേള്‍ഡ് കിരീടം ചൂടിയ ഒരേയൊരു വ്യക്തികൂടിയാണ് കികി.

ബിക്കിനിയില്‍ മത്സരിച്ചതിനാല്‍ തന്നെ പിന്നാലെ ഏറെ വിവാദങ്ങള്‍ക്കും കികി ഹാന്‍സണ്‍ പാത്രമായി. കികി ഹാന്‍സണ്‍ ബിക്കിനിയില്‍ എത്തിയതില്‍ അന്നത്തെ മാര്‍പ്പാപ്പ പയസ് പന്ത്രണ്ടാമന്‍ വരെ അപലപിച്ചു.

അന്ന് നടന്ന മത്സരത്തില്‍ ബ്രിട്ടനില്‍ നിന്ന് മാത്രം 21 മത്സരാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്. ഫെസ്റ്റിവല്‍ ഓഫ് ബ്രിട്ടന്റെ ആഘോഷങ്ങളുടെ ഭാഗമായി തുടങ്ങിയതായിരുന്നു മത്സരം. പിന്നീടത് മിസ് വേള്‍ഡ് എന്നറിയപ്പെടുകയായിരുന്നു.

സംഘാടകനായ എറിക് മോര്‍ലി മിസ് വേള്‍ഡ് മത്സരം ഒരു വാര്‍ഷിക പരിപാടിയാക്കാന്‍ തീരുമാനിച്ചപ്പോള്‍, ബിക്കിനി നിരോധിക്കുകയും ചെയ്തു. പകരം മിതമായ നീന്തല്‍ വസ്ത്രങ്ങള്‍ ധരിക്കുകയെന്ന തീരുമാനത്തിലേക്കെത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!