ട്രോളി അടക്കമുള്ള ബാഗ് വില്‍പനയില്‍ വലിയ മുന്നേറ്റവുമായി ഇന്ത്യ. ഒരു വര്‍ഷം ശരാശരി 50,000 കോടി രൂപയുടെ ബാഗ് വില്‍പ്പനയാണ് ഇന്ത്യയില്‍ നടക്കുന്നത് എന്നാണ് പുറത്തുവരുന്ന കണക്കുകള്‍ നിന്ന് വ്യക്തമാകുന്നത്. സ്യൂട്ട് കേസുകള്‍, ട്രങ്ക് പെട്ടികള്‍, ബ്രീഫ് കേസുകള്‍, ഡോക്യുമെന്റ് കേസ്, സ്‌കൂള്‍ബാഗ്, ട്രാവല്‍ ബാഗ് എന്നിങ്ങനെ നീളുന്നതാണ് ഇന്ത്യയിലെ ബാഗ് വില്‍പന.
മുന്‍വര്‍ഷങ്ങളില്‍ അലക്ഷം കോടി രൂപയുടെ ബാഗ് വില്‍പനയാണ് നടന്നതെങ്കില്‍ ഈ വര്‍ഷം അത് 1.2 ലക്ഷം കോടിയായി വര്‍ദ്ധിക്കും എന്നാണ് പുറത്തുവരുന്ന കണക്കുകളില്‍ നിന്നും ലഭിക്കുന്ന സൂചന. കൂടാതെ അടുത്തവര്‍ഷം അഞ്ച് ശതമാനത്തോളം സംയോജിത വളര്‍ച്ചാ നിരക്ക് ബാഗ് വില്‍പനയില്‍ ഉണ്ടാകുമെന്നും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന ബാഗുകളില്‍ 13% വില്‍പനയും നടക്കുന്നത് ആഡംബര മോഡലുകളുടേതാണ്. ഇന്ത്യക്കാരുടെ വര്‍ദ്ധിച്ച് വരുന്ന യാത്രാ പ്രിയം ബാഗ് വില്‍പ്പന കൂട്ടുന്നതിന് ഒരു കാരണമായി മാറിയിട്ടുണ്ട്. ബാഗ് വാങ്ങുന്നവരില്‍ ഭൂരിഭാഗവും നേരിട്ട് കടകളില്‍ ചെന്നാണ് ഇവ വാങ്ങുന്നത്. എന്നാല്‍ ചെറിയൊരു ശതമാനം ആളുകള്‍ ഓണ്‍ലൈന്‍ സൈറ്റുകളെയാണ് ബാഗുകള്‍ വാങ്ങുന്നതിനായി ആശ്രയിക്കുന്നത്. വരുംവര്‍ഷങ്ങളില്‍ ഓണ്‍ലൈനില്‍ നിന്നും ബാഗ് വാങ്ങുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടാവുമെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
ബാഗില്‍ തന്നെ ട്രെന്‍ഡുകള്‍ മാറി മറിയുന്നുണ്ട്. ആദ്യകാലത്ത് തുണികൊണ്ടുള്ള സോഫ്റ്റ് ബാഗുകള്‍ക്കായിരുന്നു ഡിമാന്‍ഡ് കൂടുതല്‍. എന്നാലിപ്പോള്‍ കട്ടിയുള്ള പ്ലാസ്റ്റിക്കില്‍ നിര്‍മ്മിക്കുന്ന ബാഗുകള്‍ക്കാണ് കൂടുതല്‍ ഡിമാന്‍ഡ് എന്നാണ് വില്‍പ്പനക്കാര്‍ പറയുന്നത്. ഏറെക്കാലം നീണ്ടുനില്‍ക്കും എന്നത് തന്നെയാണ് ഈ ബാഗുകളുടെ പ്രധാന ആകര്‍ഷണം.
കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 2018 സാമ്പത്തിക വര്‍ഷത്തില്‍ 33 ശതമാനം മാത്രമായിരുന്നു ഈ ബാഗുകളുടെ വിപണി വിഹിതം. എന്നാല്‍ 2022 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 55% ആയാണ് ഉയര്‍ന്നിരിക്കുന്നത്.
കൂടാതെ പുതിയ മോഡലുകളായ ജിപിഎസ് ട്രാക്കര്‍ ഘടിപ്പിച്ച ബാഗുകളും ഫിംഗര്‍ പ്രിന്റ് അടക്കമുള്ള ബാഗുകളും വിപണിയില്‍ വലിയ ട്രെന്‍ന്റായി മാറുന്നുണ്ട്.