24 December 2024

റിയാദ്: പലസ്തീനികള്‍ക്കെതിരെ ഇസ്രായേല്‍ നടത്തുന്നത് വംശഹത്യയാണെന്ന് സൗദി അറേബ്യയുടെ കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍. അറബ് നേതാക്കളുടെ ഉച്ചകോടിയില്‍ സംസാരിച്ചപ്പോഴാണ് അദ്ദേഹം വിമര്‍ശനമുന്നയിച്ചത്. സഹോദരരായ പലസ്തീന്‍ ജനതക്കെതിരെ ഇസ്രായേല്‍ നടത്തുന്ന വംശഹത്യയെ രാജ്യം അപലപിക്കുകയും എതിര്‍ക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദും ഇക്കാര്യം പറഞ്ഞിരുന്നു. ഇറാനെ ആക്രമിക്കുന്നതില്‍ നിന്ന് ഇസ്രായേലിനെ തടയണമെന്നും ഇറാന്റെ പരമാധികാരത്തെ മാനിക്കണമെന്നും അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ഥിച്ചു.
പലസ്തീന്‍ രാഷ്ട്രം രൂപീകരിക്കാത്തിടത്തോളം കാലം രാജ്യം ഇസ്രായേലിനെ അംഗീകരിക്കില്ലെന്ന് കിരീടാവകാശി സെപ്റ്റംബറില്‍ പറഞ്ഞിരുന്നു.

തിങ്കളാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തില്‍, യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഇസ്രായേലിന്റെ അംഗത്വം മരവിപ്പിക്കാന്‍ നീക്കം നടത്തിയതായി അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹമ്മദ് അബൂള്‍ ഗെയ്ത് പറഞ്ഞു. അംഗത്വം മരവിപ്പിക്കുന്നത് സെക്യൂരിറ്റി കൗണ്‍സിലിന്റെ അധികാരപരിധിയില്‍ വരില്ലെന്നും ജനറല്‍ അസംബ്ലിക്ക് തീരുമാനിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

യുഎന്‍ജിഎയുടെ ഭൂരിപക്ഷ തീരുമാനത്തിലൂടെ ഇസ്രായേലിന്റെ അംഗത്വം മരവിപ്പിക്കുന്നതിന് ഉടന്‍ സാക്ഷ്യം വഹിച്ചേക്കാമെന്നും അബുള്‍ ?ഗെയ്ത് പറഞ്ഞു. എല്ലാ രാജ്യങ്ങളും ഇസ്രായേലിലേക്കുള്ള ആയുധങ്ങള്‍ കയറ്റുമതി നിരോധിക്കണമെന്നും ഇസ്രായേലിലെ സിവിലിയന്‍, സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാന്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി തയ്യാറാകണമെന്നും അറബ് ലീ?ഗ് ആവശ്യപ്പെട്ടു.

കഴിഞ്ഞ 13 മാസത്തിനുള്ളില്‍ ഗാസയില്‍ ഇസ്രായേല്‍ നടത്തിയ സൈനിക ആക്രമണം പതിനായിരക്കണക്കിന് ആളുകളെ കൊന്നൊടുക്കി. ഏതാണ്ട് മുഴുവന്‍ ജനങ്ങളെയും മാറ്റിപ്പാര്‍പ്പിച്ചു. പട്ടിണി പ്രതിസന്ധി സൃഷ്ടിച്ചുവെന്നും അറബ് ലീ?ഗ് ആരോപിച്ചു. എന്നാല്‍, ആരോപണങ്ങളെ ഇസ്രായേല്‍ തള്ളി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!