വീട്ടിലും പറമ്പിലുമൊക്കെയായി കാണുന്ന മരമാണ് ചാമ്പക്കാ മരം. മരം നിറച്ചും കുലകുലയായി ചുവന്ന്കിടക്കുന്ന ചാമ്പക്കയുടെ ഗുണങ്ങൾ അതിശയിപ്പിക്കുന്നതാണ്. ചാമ്പക്കയില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ ദഹനം നല്ലരീതിയിലാക്കുവാന്‍ ഇത് സഹായിക്കും. പ്രമേഹവും കൊളസ്ട്രോളും ചെറുക്കാന്‍ കഴിവുള്ള പോഷണങ്ങളടങ്ങിയ ചാമ്പക്കക്ക് കാന്‍സറിനെയും തടയാന്‍ കഴിയുമെന്ന കാര്യം പലര്‍ക്കും അറിയില്ല.
മലബന്ധം പ്രശ്‌നമായിട്ടുള്ളവര്‍ക്ക് ചാമ്പക്ക കഴിക്കുന്നത് നല്ലതാണ്. വയറ്റീന്ന് പോകുന്നതിന് ഇത് സഹായകമാണ്. അതുപോലെ ദഹനക്കേട് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെല്ലാം ഇല്ലാതാക്കുവാനും ഇതിന് സാധിക്കും. ചാമ്പക്കയില്‍ ധാരാളം ജംബോസിന്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇത് പ്രമേഹത്തെ നിയന്ത്രിക്കുവാന്‍ സഹായിക്കുന്നുണ്ട്. ജംബോസിന്‍ ഒരു തരം ആല്‍ക്കയ്ഡാണ്. ഇത് സ്റ്റാര്‍ച്ചിനെ പഞ്ചസ്സാരയാക്കി മാറ്റുകയും ഇതുവഴി പ്രമേഹം കുറയ്ക്കുവാന്‍ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ പ്രമേഹം മൂലം ഉണ്ടാകുന്ന പാന്‍ക്രിയാസ് ആക്ടിവിറ്റീസ് കുറയ്ക്കുവാനും ഇത് സഹായിക്കുന്നുണ്ട്.
നാരുകളാല്‍ സമൃദ്ധമായ ചാമ്പങ്ങ ദഹനപ്രക്രിയ സുഗമമാക്കുന്നതിനും സഹായകരമാണ്. നാരുകളും പോഷണങ്ങളും കൊളസ്ട്രോള്‍ ലെവല്‍ കുറക്കാന്‍ സഹായിക്കുന്നതിനൊപ്പം ഹൃദയാഘാതവും പക്ഷാഘാതവും ഇല്ലാതാക്കാനും ഈ കുഞ്ഞന്‍ പഴത്തിന് കഴിവേറെയാണ്. വിറ്റമിന്‍ എ, വിറ്റമിന്‍ സി, ഡയറ്ററി ഫൈബര്‍, തിയാമിന്‍, നിയാസിന്‍, അയണ്‍, സള്‍ഫര്‍, പൊട്ടാസ്യം എന്നിവയാല്‍ സമ്പുഷ്ടമായ ചാമ്പക്കയുടെ കുരുവും ഔഷധദായകമാണ്. അതിസാരത്തിനും വയറിളക്കത്തിനും ശമനമുണ്ടാക്കാന്‍ ചാമ്പക്ക കുരു ബഹുകേമനാണ്.
വൈറ്റമിന്‍ സിയാല്‍ സമ്പന്നമാണ് ചാമ്പക്ക. അതുകൊണ്ടുതന്നെ ഇത് ശരീരത്തിലെ രോഗപ്രതിരോധശേഷി വര്‍ധിപ്പിച്ച് ശരീരം നല്ല ആരോഗ്യമുള്ളതാക്കി നിലനിര്‍ത്തുവാന്‍ സഹായിക്കുന്നു. കൂടാതെ ഇതില്‍ ധാരാളം അയേണ്‍ അതുപോലെ കാല്‍സ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തെ അണുബാധകളില്‍ നിന്നും സംരക്ഷിക്കുന്നതിനും അതുപോലെ, എല്ലുകള്‍ക്ക് ബലം വയ്ക്കുന്നതിനും നല്ലതാണ്. ചാമ്പക്കയിൽ 90 ശതമാനം ജലാംശം അടങ്ങിയിരിക്കുന്നു. ഇത് വേനൽക്കാലത്ത് ശരീരത്തിന് ആവശ്യത്തിന് ജലാംശം നൽകുകയും ചൂടിനെ പ്രതിരോധിക്കാൻ സഹായിക്കുകയും ചെയ്യുന്നു.