കൊച്ചി: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ ഇന്‍ഫോപാര്‍ക്ക് എസ്ഐക്ക് സസ്പെന്ഷന്. എസ്ഐ ബി ശ്രീജിത്തിനെതിരെയാണ് നടപടിയെടുത്തത്. കഴിഞ്ഞ ദിവസം രാത്രി 7.30-ന് എറണാകുളം ബ്രഹ്മപുരം പാലത്തിലാണ് അപകടം നടന്നത്. ശ്രീജിത്ത് സഞ്ചരിച്ച കാര്‍ മാറ്റൊരു കാറിലും രണ്ടു ബൈക്കുകളിലും ഇടിക്കുകയായിരുന്നു.
അപകടത്തില്‍ പരിക്കേറ്റ ഇന്‍ഫോപാര്‍ക്ക് ജീവനക്കാരന് പാലക്കാട് സ്വദേശി രാകേഷ് ചികിത്സയിലാണ്. സംഭവസമയത്ത് എസ്ഐ ശ്രീജിത്ത് മദ്യപിച്ചിരുന്നതായി സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊച്ചി സിറ്റി പൊലിസ് കമ്മീഷണര്‍ ശ്രീജിത്തിനെതിരെ നടപടിയെടുത്തത്.