പ്രയാഗ്രാജിലെ ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് തീരുമാനത്തില്‍ നിന്ന് പിന്മാറി ഉത്തര്‍പ്രദേശ് പബ്ലിക് സര്‍വീസ് കമ്മീഷന്‍. പ്രിലിമിനറി പരീക്ഷ ഒറ്റ ദിവസം കൊണ്ട് നടത്തുമെന്ന് പിഎസ്സി അറിയിച്ചു. ഇടപെടല്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പരീക്ഷകളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കമ്മീഷന്‍ കമ്മിറ്റി രൂപീകരിച്ചു.
റിവ്യൂ ഓഫീസര്‍ അസിസ്റ്റന്റ് റിവ്യൂ ഓഫീസര്‍ പരീക്ഷകള്‍ രണ്ടു തീയതികളില്‍ നടത്തുന്നതിനെതിരെ കഴിഞ്ഞ മൂന്ന് ദിവസമായി ഉദ്യോഗാര്‍ത്ഥികള്‍ തെരുവില്‍ പ്രതിഷേധിക്കുകയാണ്. പരീക്ഷകള്‍ ഒറ്റദിവസംകൊണ്ട് നടത്തണമെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ ഉയര്‍ത്തിയ ആവശ്യം.ഒടുവില്‍ ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധം ഫലം കണ്ടു. തീരുമാനത്തില്‍ നിന്ന് ഉത്തര്‍പ്രദേശ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ പിന്മാറി. പ്രിലിമിനറി പരീക്ഷ ഒറ്റ ദിവസം കൊണ്ട് നടത്തുമെന്നാണ് പുതിയ അറിയിപ്പ്. പരീക്ഷയെ കുറിച്ച് വിദ്യാര്‍ത്ഥികളുമായി ആശയവിനിമയം നടത്തി തീരുമാനങ്ങളെടുക്കാന്‍ കമ്മീഷനോട് ആവശ്യപ്പെട്ടതായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
RO,ARO പരീക്ഷകളിലെ ആശങ്കകള്‍ പരിഹരിക്കാന്‍ കമ്മീഷന്‍ കമ്മിറ്റി രൂപീകരിച്ചു. സമിതി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പി എസ് സിയുടെ വെബ്സൈറ്റിലൂടെ അറിയിപ്പ് ലഭിക്കും വരെ പ്രതിഷേധം തുടരുമെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ പ്രതികരണം. പരീക്ഷണ തീയതി കമ്മീഷന്‍ ഉടന്‍ പ്രസിദ്ധപ്പെടുത്തുമെന്ന് ജില്ല മജിസ്ട്രേറ്റ് ഉദ്യോഗാര്‍ത്ഥികളെ അറിയിച്ചു.പ്രതിഷേധത്തിനിടയില്‍ ഉദ്യോഗാര്‍ത്ഥികളും പോലീസും ഏറ്റുമുട്ടിയിരുന്നുഅക്രമ സംഭവങ്ങള്‍.സൃഷ്ടിക്കാന്‍ പ്രതിഷേധത്തിനിടയില്‍ സാമൂഹ്യവിരുദ്ധര്‍ കയറിക്കൂടിയിട്ടുണ്ടെന്നാണ് പോലീസ് ഇക്കാര്യത്തില്‍ പ്രതികരിച്ചത്.