ദേശീയ സ്‌കൂള്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ ഭോപ്പാലിലേക്ക് പോകുന്ന കേരള ടീമിന് വിമാനടിക്കറ്റ് ഉറപ്പാക്കി വിദ്യാഭ്യാസ വകുപ്പ്
ഏറെ പ്രതീക്ഷയോടെയാണ് കുട്ടിതാരങ്ങള്‍ ബാഡ്മിന്റണ്‍ മത്സരത്തിനായി ഭോപ്പാലിലേക്ക്‌പോകാന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. എന്നാല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കടുംവെട്ട്. തരങ്ങള്‍ക്കുള്ള ട്രെയിന്‍ ടിക്കറ്റ് ഉറപ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് പരാജയപെട്ടു.
വാര്‍ത്ത പുറത്ത് വന്നതോടെ വിദ്യാഭ്യാസ മന്ത്രി വിഷയത്തില്‍ ഇടപെട്ടു. വിമാന ടിക്കറ്റെടുക്കാന്‍ മന്ത്രി തൊഴില്‍ വകുപ്പിന് കീഴിലുള്ള ഒഡെപെക്കിന് നിര്‍ദേശം നല്‍കി.നവംബര്‍ 17ന് ഭോപ്പാലില്‍ നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ 20 കായിക തരങ്ങളാണ് പങ്കെടുക്കുക. നാളെ 15 പേര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും എട്ടുപേര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ഭോപ്പാലിലേക്ക് തിരിക്കും.