ഉപയോക്താക്കള്‍ക്കായി ഫുഡ് റെസ്‌ക്യൂ ഫീച്ചര്‍ അവതരിപ്പിച്ച് സൊമാറ്റോ. കാന്‍സല്‍ ചെയ്ത ഓര്‍ഡറുകള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങാന്‍ തൊട്ടടുത്തുള്ള ഉപയോക്താക്കള്‍ക്ക് അവസരം നല്‍കുന്നതാണ് സൊമാറ്റോയുടെ പുതിയ ഫുഡ് റെസ്‌ക്യൂ ഫീച്ചര്‍.
ഉപയോക്താവ് ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കാന്‍സല്‍ ചെയ്യുമ്പോള്‍ പലപ്പോഴും ഭക്ഷണം പാഴായി പോകുന്ന സ്ഥിതി ഉണ്ടാക്കാറുണ്ട്. അതിനാല്‍ ഇത് തടയുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സൊമാറ്റോ ഇത്തരത്തില്‍ ഒരു ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ഫീച്ചര്‍ ഉപയോക്താക്കള്‍ക്കും റസ്റ്റോറന്റുകള്‍ക്കും ഡെലിവറി പങ്കാളികള്‍ക്കും ഒരുപോലെ ഗുണം ചെയ്യുന്നതാണ്.
ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കാന്‍സല്‍ ചെയ്യുന്നതിന് തടയുന്നത് നോ റീഫണ്ട് നയമായിരുന്നു സൊമാറ്റോ നടപ്പിലാക്കിയിരുന്നത്. എന്നിട്ട് പോലും നാല് ലക്ഷത്തിലധികം ഓര്‍ഡറുകളാണ് കാന്‍സല്‍ ചെയ്യപ്പെടുന്നത്. വിവിധ കാരണങ്ങള്‍ കാണിച്ചാണ് ഉപയോക്താക്കള്‍ ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണങ്ങള്‍ ഇത്തരത്തില്‍ കാന്‍സല്‍ ചെയ്യുന്നത്. ഇത് ഡെലിവറി ഏജന്റിനും റസ്റ്റോറന്റ്കള്‍ക്കും ഒരുപോലെ ആശങ്ക ഉണ്ടാക്കുന്ന കാര്യമാണ്. ഇത്തരത്തില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കാന്‍സല്‍ ചെയ്യുമ്പോള്‍ പലപ്പോഴും അത് പിന്നീട് പാഴായി പോകുന്ന സ്ഥിതി പോലും ഉണ്ടാകുന്നുണ്ട്. ഇതിന് മറികടക്കുക എന്ന ലക്ഷ്യം വച്ചാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത് എന്നാണ് സൊമാറ്റോ വ്യക്തമാക്കുന്നത്. ഇത്തരത്തില്‍ ഓര്‍ഡറുകള്‍ കാന്‍സല്‍ ചെയ്യുമ്പോള്‍ അടുത്ത ഉപഭോക്താക്കള്‍ക്ക് മുന്നില്‍ ഇത് പോപ്പ് അപ്പ് ചെയ്ത് വരും. പാക്കേജില്‍ യാതൊരുവിധത്തിലും കേടുപാടുകള്‍ സംഭവിക്കാത്ത വിധമാണ് മിനിറ്റുകള്‍ക്കുള്ളില്‍ അവ വാങ്ങാവുന്ന തരത്തിലാണ് ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കുക’
ആപ്പില്‍ ഡെലിവറി പങ്കാളിയുടെ 3 കിലോമീറ്റര്‍ ചുറ്റളവിലുള്ള ഉപഭോക്താക്കള്‍ക്ക് മുന്നില്‍ റദ്ദാക്കിയ ഓര്‍ഡര്‍ പോപ്പ് അപ്പ് ചെയ്ത് വരുന്ന തരത്തിലാണ് ക്രമീകരണം. കുറഞ്ഞ വിലയ്ക്ക് ഓര്‍ഡര്‍ ക്ലെയിം ചെയ്യാനുള്ള ഓപ്ഷന്‍ കുറച്ച് മിനിറ്റുകള്‍ മാത്രമേ ലഭ്യമാകൂ. ആപ്പില്‍ ഡെലിവറി പങ്കാളിയുടെ 3 കിലോമീറ്റര്‍ ചുറ്റളവിലുള്ള ഉപഭോക്താക്കള്‍ക്ക് മുന്നില്‍ റദ്ദാക്കിയ ഓര്‍ഡര്‍ പോപ്പ് അപ്പ് ചെയ്ത് വരുന്ന തരത്തിലാണ് ക്രമീകരണം. കുറഞ്ഞ വിലയ്ക്ക് ഓര്‍ഡര്‍ ക്ലെയിം ചെയ്യാനുള്ള ഓപ്ഷന്‍ കുറച്ച് മിനിറ്റുകള്‍ മാത്രമേ ലഭ്യമാകൂ. ഐസ്‌ക്രീമുകള്‍, ഷേക്കുകള്‍, സ്മൂത്തികള്‍ അടക്കം സെന്‍സിറ്റിവായിട്ടുള്ള ഭക്ഷണവസ്തുക്കളെ ഈ ഫീച്ചറില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. വെജിറ്റേറിയന്‍ ഭക്ഷണം ഇഷ്ടപ്പെടുന്ന ഉപഭോക്താക്കള്‍ക്ക് നോണ്‍ വെജ് ഓര്‍ഡറുകള്‍ കാണാന്‍ സാധിക്കാത്ത വിധമാണ് ‘ഫുഡ് റെസ്‌ക്യൂ’ഫീച്ചര്‍ എന്നും സൊമാറ്റോ അറിയിച്ചു.