25 December 2024

അബുജ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നൈജീരിയയില്‍ ആചാരപരമായ സ്വീകരണം. തലസ്ഥാനമായ അബുജയില്‍ നരേന്ദ്ര മോദിയെ നൈജീരിയയുടെ ഫെഡറല്‍ ക്യാപിറ്റല്‍ ടെറിട്ടറിയുടെ മന്ത്രി നൈസോം എസെന്‍വോ വൈക്ക് ആചാരപരമായി സ്വീകരിച്ചു. അബുജയുടെ പ്രതീകാത്മക താക്കോല്‍ വൈക്ക് മോദിക്ക് സമ്മാനിച്ചു. കഴിഞ്ഞ 17 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി നൈജീരിയ സന്ദര്‍ശിക്കുന്നത്.

നൈജീരിയയില്‍ എത്തിയതിന് പിന്നാലെ ഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുമെന്ന് വ്യക്തമാക്കി നൈജീരിയന്‍ പ്രസിഡന്റിന് നന്ദി പറഞ്ഞ് നരേന്ദ്ര മോദി എക്സ് പോസ്റ്റും പങ്കുവെച്ചു. നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തെ സ്വാഗതം ചെയ്ത് നൈജീരിയന്‍ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബു പങ്കുവെച്ച എക്സ് പോസ്റ്റിന് മറുപടിയായിട്ടായിരുന്നു നരേന്ദ്ര മോദി നന്ദി അറിയിച്ചത്.

‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ നൈജീരിയ സന്ദര്‍ശനത്തെ സ്വാഗതം ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. 2007 ന് ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി നമ്മുടെ പ്രിയപ്പെട്ട രാജ്യത്ത് നടത്തുന്ന ആദ്യ സന്ദര്‍ശനം കൂടിയാണിത്. ഞങ്ങളുടെ ഉഭയകക്ഷി ചര്‍ച്ചകള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം വിപുലീകരിക്കാനും നിര്‍ണായക മേഖലകളിലെ സഹകരണം വര്‍ദ്ധിപ്പിക്കാനും ശ്രമിക്കും.നൈജീരിയയിലേക്ക് സ്വാഗതം’ എന്നായിരുന്നു നൈജീരിയന്‍ പ്രസിഡന്റിന്റെ എക്സ് പോസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!