25 December 2024

കാറിടിച്ച് കെഎസ്ആര്‍ടിസി ബസിന്റെ പിന്നിലെ 4 ടയറുകള്‍ ഊരിത്തെറിച്ചു. കൊല്ലം കൊട്ടാരക്കര കോട്ടപ്പുറത്ത് രാവിലെ ഏഴിനായിരുന്നു അപകടം.പുനലൂര്‍ ഭാഗത്തുനിന്ന് വരികയായിരുന്ന കാറാണ് ബസിലിടിച്ചത്. ആളപയാമില്ല. കാര്‍ ബസിന്റെ സൈഡില്‍ വളവ് തിരിഞ്ഞപ്പോള്‍ നിയന്ത്രണം നഷ്ടമായി ഇടിച്ചതിനെ തുടര്‍ന്നായിരുന്നു അപകടം

കൊട്ടാരക്കരയില്‍ നിന്ന് പുനലൂരിലേക്ക് പോവുകയായിരുന്ന ഓര്‍ഡിനറി ബസാണ് അപകടത്തില്‍പെട്ടത്.കാറിടിച്ച ഉടന്‍ ബസിന്റെ ടയറുകളും ആക്‌സിലടക്കം ഊരിത്തെറിച്ചു. ബോഡി റോഡില്‍ ഉരഞ്ഞു അല്‍പദൂരം ബസ് നിരങ്ങിനീങ്ങി.

അപകടത്തില്‍പെട്ട കാറിന്റെ മുന്‍വശം തകര്‍ന്നിട്ടുണ്ട്. പരിക്ക് പറ്റിയ കാര്‍ ഡ്രൈവറെ കൊട്ടാരക്കര സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഉഗ്രശബ്ദത്തോടെ കാറിന്റെ ടയര്‍ പൊട്ടിത്തെറിക്കുകയും ആക്‌സില്‍ അടര്‍ന്ന് മാറുകയുമായിരുന്നു. ബസില്‍ ഉണ്ടായിരുന്നവര്‍ക്ക് നിസാര പരിക്കുകള്‍ മാത്രമേയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!