തൃശ്ശൂരില്‍ ഉറങ്ങിക്കിടന്നവരുടെ ദേഹത്തുകൂടി തടിലോറി കയറിയിറങ്ങി അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം. തൃപ്രയാറില്‍ ഉറങ്ങിക്കിടന്ന നാടോടികളുടെ ദേഹത്തുകൂടിയാണ് തടിലോറി കയറിയിറങ്ങിയത്. അഞ്ചു പേര്‍ തല്‍ക്ഷണം മരിച്ചു. ഏഴു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കണ്ണൂരില്‍നിന്ന് പെരുമ്പാവൂരിലേക്ക് പോവുകയായിരുന്ന തടി കയറ്റി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
പരുക്കേറ്റവരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം. മരിച്ചവരില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടുന്നുണ്ട്. ഹൈവേയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് എംആര്‍ ദിനേശന്‍ പറഞ്ഞു. ദേഹത്തൂടെ കയറിയിറങ്ങിയ ലോറി 250 മീറ്ററോളം മുന്നോട്ട് പോയശേഷമാണ് നിന്നതെന്ന് അദ്ദേഹം പറഞ്ഞു.
ലോറിയിലുണ്ടാവുന്നവര്‍ പൊലീസ് കസ്റ്റഡിയിലാണ്. ഡിവൈഡര്‍ ഇടിച്ചുതകര്‍ത്താണ് ലോറിയെത്തിയതെന്ന് നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.ദേശീയപാത നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് മറ്റ് സിഗ്‌നലുകള്‍ ഇല്ലായിരുന്നു. ഇതിന്റെ സമീപത്തുള്ള സ്ഥലത്താണ് നാടോടി സംഘം ക്യാമ്പ് ചെയ്ത് താമസിച്ചിരുന്നത്.