വയനാട്ടില്‍ 100 വീടുകള്‍ വാഗ്ദാനം ചെയ്തുള്ള കര്‍ണാടക സര്‍ക്കാരിന്റെ കത്തിനോട് സംസ്ഥാന സര്‍ക്കാര്‍ നിസംഗത പുലര്‍ത്തിയുള്ള നിലപാട് തീര്‍ത്തും അപമാനകരമാണെന്ന് വി ഡി സതീശന്‍. വയനാട് പുനരധിവാസത്തില്‍ അങ്ങേയറ്റം നിരുത്തരവാദപരമായ സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. 100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാമെന്ന കര്‍ണാടക സര്‍ക്കാരിന്റെ വാഗ്ദാനത്തോട് ഒട്ടും ക്രിയാത്മകമായ പ്രതികരണമല്ല സംസ്ഥാന സര്‍ക്കാര്‍ നടത്തിയത്.
കേരള സര്‍ക്കാര്‍ ചെയ്തത് വയനാടിനെ അവഗണിക്കുന്ന കേന്ദ്ര നിലപാടിന് തുല്യമായ കുറ്റമാണെന്നും വിഡി സതീശന്‍ ആരോപിച്ചു. വീടും സ്ഥലവും നഷ്ട്ടപ്പെട്ട ഒരു കൂട്ടം മനുഷ്യരുടെ വേദന സര്‍ക്കാര്‍ അവഗണിക്കുന്നത് ഞെട്ടലുണ്ടാക്കുന്നു. ഒന്നുകില്‍ വീടുകള്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ സ്ഥലം എത്രയും വേഗം ഏറ്റെടുത്ത് നല്‍കുക.
അല്ലെങ്കില്‍ വീടുകള്‍ വാഗ്ദാനം ചെയ്തവര്‍ക്ക് സ്വന്തം നിലയില്‍ സ്ഥലം വാങ്ങി വീട് നിര്‍മ്മിക്കുന്നതിന് അനുമതി നല്‍കുക. സര്‍ക്കാരിന്റെ ഉദാസീനത പുനരധിവാസ പ്രവര്‍ത്തനങ്ങളെ പിറകോട്ട് വലിക്കുകയാണ്. പുനരധിവാസ പ്രവര്‍ത്തനങ്ങളിലെ സര്‍ക്കാര്‍ നിഷ്‌ക്രിയത്വത്തിനെതിരെ ഡിസംബര്‍ 17 ന് ചേരുന്ന യു.ഡി.എഫ് യോഗം സമര പരിപാടികള്‍ തീരുമാനിക്കുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.