23 December 2024

ചെന്നൈ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഈറോഡ് ഈസ്റ്റ് എംഎല്‍എയുമായ ഇവികെഎസ് ഇളങ്കോവന്‍ അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. മന്‍മോഹന്‍ സിങ് മന്ത്രിസഭയില്‍ ടെക്സ്റ്റൈല്‍സ് സഹമന്ത്രിയായിരുന്നു.

തമിഴ്നാട് രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിലെ തലമുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ് ഇവികെഎസ് ഇളങ്കോവന്‍. ശിവാജി ഗണേശനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം എഐഎഡിഎംകെയുടെയും മുന്‍മുഖ്യമന്ത്രി ജയലളിതയുടെയും നിശിത വിമര്‍ശകനായിരുന്നു.

സാമൂഹിക പരിഷ്‌കര്‍ത്താവ് പെരിയാര്‍ രാമസ്വാമിയുടെ സഹോദരന്റെ കൊച്ചുമകനാണ് ഇളങ്കോവന്‍. ഈറോഡ് ഈസ്റ്റില്‍ നിന്നുള്ള എംഎല്‍എയായിരുന്ന മകന്‍ തിരുമകന്‍ ഇവേര മരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നടന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചാണ് ഇളങ്കോവന്‍ എംഎല്‍എയായത്. ഡിഎംകെയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സംസ്ഥാനത്തെ പ്രധാവ കോണ്‍ഗ്രസ് നേതാവ് കൂടിയാണ് ഇളങ്കോവന്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!