കോഴിക്കോട് :സാഹിത്യകാരൻ എം ടി വാസുദേവൻനായരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. മരുന്നുകളോട് ചെറിയ രീതിയിൽ പ്രതികരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. മരുന്നുകളോട് പ്രതികരിക്കുന്നത് പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും നില ഗുരുതരമായി തുടരുകയാണ്. മെഡിക്കൽ സംഘം ചികിത്സാ പുരോഗതി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. ശ്വാസതടസ്സത്തെ തുടർന്ന് ഞായറാഴ്ച രാത്രിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.