അതിരമ്പുഴ: ചാസ് മാവേലി വനിതസംഘത്തിൻ്റെ നേതൃത്വത്തിൽ ക്രിസ്മസ് ആഘോഷിച്ചു. 91 വയസ്കാരി സീനിയർ സിറ്റിസൺ ചിന്നമ്മ ഉലഹന്നൻ ക്രിസ്മസ് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. സംഘാംഗങ്ങളുടെ പരസ്പര സ്നേഹവും, കൂട്ടായ്മയും, പങ്കുവയ്ക്കലും, അമ്മച്ചിക്ക് പഴയകാല ക്രിസ്മസ് ദിനത്തിൻ്റെ ഓർമ്മകൾ മനസ്സിൽ തെളിഞ്ഞ് കണ്ടു.
സംഘം പ്രസിഡൻ്റ് ഷീബമോൾ കെ.ജെ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ പ്രീത എം.സി, നിഷ എം ലുക്കോസ്, രജനിമോൾ റ്റി.പി തുടങ്ങിയവർ പ്രസംഗിച്ചു.