23 December 2024

കുന്നത്തൂർ: കുന്നത്തൂർ ആറ്റുകടവ് ജംഗ്ഷനിലും പരിസര പ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യം അതിരൂക്ഷം. രാത്രികാലങ്ങളിൽ മറ്റ് പ്രദേശങ്ങളിൽ നിന്ന് വാഹനങ്ങളിലെത്തിച്ച് കുന്നത്തൂർ പാലത്തിനു സമീപം നായ്ക്കളെ തള്ളുന്നുണ്ടെന്നും ആരോപണമുണ്ട്.

പാതയോരത്ത് രാപകൽ വ്യത്യാസമില്ലാതെ തമ്പടിക്കുന്ന നായ്ക്കൾ കാൽനട യാത്രക്കാരെ ആക്രമിക്കാൻ ശ്രമിക്കുന്നത് പതിവാണ്. ഇതിനാൽ സ്കൂൾ കുട്ടികൾക്ക് തുണയായി രക്ഷിതാക്കളും എത്തേണ്ട അവസ്ഥയാണുള്ളത്. ആറ്റുകടവ്- ചീക്കൽകടവ് റോഡിലാണ് ഇത്തരത്തിൽ നായ്ക്കൾ കൂടുന്നത്. മഴസമയത്ത് ഇവ കൂട്ടത്തോടെ സമീപ വീടുകളിലെ സിറ്റൗട്ടിലും പോർച്ചിലും എത്തും. പകൽ നേരത്ത് വീടുകളിൽ നിന്നു കോഴികളെ പിടികൂടുന്നതും പതിവാണ്. തെരുവ് നായശല്യം നിയന്ത്രിക്കാൻ പഞ്ചായത്ത് അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!