മലപ്പുറം : മലബാര്‍ മില്‍മ മലപ്പുറം ജില്ലയിലെ മൂര്‍ക്കനാട്ട് നിര്‍മ്മിച്ച മില്‍ക്ക് പൗഡര്‍ പ്ലാന്റും മലപ്പുറം ഡെയറിയും മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു.
ചടങ്ങില്‍ ക്ഷീര വികസന വകുപ്പു മന്ത്രി ജെ. ചിഞ്ചുറാണി അദ്ധ്യക്ഷത വഹിച്ചു. മില്‍മ ഡെയറി വൈറ്റ്‌നറിന്റെ വിപണനോദ്ഘാടനം ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി നിര്‍വ്വഹിച്ചു.പാല്‍പ്പൊടി നിര്‍മ്മാണ ഫാക്ടറി, മലപ്പുറം ഡെയറി എന്നീ പദ്ധതികളുടെ തുടക്കകാലത്ത് ക്ഷീര വികസന വകുപ്പു മന്ത്രിയായിരുന്ന കെ. രാജുവിനെ മുഖ്യമന്ത്രിയും അന്നത്തെ മില്‍മ ചെയര്‍മാനായിരുന്ന പി.ടി. ഗോപാലക്കുറുപ്പിനെ മന്ത്രി ജെ. ചിഞ്ചുറാണിയും പൊന്നാടയണിയിച്ച് ആദരിച്ചു.
ക്ഷീര കര്‍ഷകരുടെ മക്കള്‍ക്കുള്ള ലാപ് ടോപ്പ് വിതരണം ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പിയും മലബാറിലെ മികച്ച യുവ ക്ഷീര കര്‍ഷകനുള്ള അവാര്‍ഡ് വിതരണം മഞ്ഞളാംകുഴി അലി എംഎല്‍എയും ക്ഷീര കര്‍ഷകക്കുള്ള അവാര്‍ഡ് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖയും നിര്‍വ്വഹിച്ചു.