സ്നേഹത്തിന്‍റെയും പ്രത്യാശയുടേയും ക്രിസ്മസ് പുലരിയെ വരവേറ്റ് നാട്. തിരുപ്പിറവിയുടെ സ്മരണയിൽ ക്രൈസ്തവ ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകളും നടന്നു.തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ കുർബാനയ്ക്ക് മലങ്കര കാത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് മാർ ബസേലിയോസ് ക്ലീമിസ് കതോലിക്കാ ബാവ കാർമിത്വം വഹിച്ചു. പി എം ജിയിലെ ലൂർദ് ഫൊറോന പള്ളിയിൽ നടന്ന കുർബാനയ്ക്ക് കർദ്ദിനാൾ മാർ ജോർജ് കൂവക്കാട്ടിൽ കാർമികത്വവും വഹിച്ചു.പാളയം സെന്റ് ജോസഫ് കത്തീഡ്രൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ പാതിരാ കുർൂബാനയ്ക്ക് നേതൃത്വം നൽകി. കൊച്ചി വാരപ്പുഴ അതിരൂപതയിൽ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിന്റെ മുഖ്യ കാർമ്മികത്വത്തിൽ ക്രിസ്മസ് പാതിരാ കുർബാന നടന്നു.