22 January 2025

സംസ്ഥാനത്ത് പൊതു ജനാരോഗ്യ മേഖലയില്‍ നിലവാരം കുറവെന്ന് സിഎജി റിപ്പോര്‍ട്ട്. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണത്തിലും കുറവ്. 2024 ലെ പൊതുജനാരോഗ്യം, വാര്‍ഷിക ധനകാര്യ പരിശോധന എന്നീ സിഎജി റിപ്പോര്‍ട്ടുകളാണ് ഇന്ന് സഭയില്‍ വെച്ചത്.

ആരോഗ്യ പ്രവര്‍ത്തകരുടെ കുറവ് ചികിത്സ ഗുണ നിലവാരത്തെ ബാധിച്ചതായും കണ്ടെത്തല്‍. ഇത് രോഗികള്‍ക്ക് അസൗകര്യം ഉണ്ടാക്കുന്നതായും റിപ്പോര്‍ട്ട്. പല ആശുപത്രികളിലും ഏറ്റവും കുറഞ്ഞ അവശ്യ സേവനം പോലും ലഭിക്കുന്നില്ല. ആദ്രം മിഷന്‍ ഉദ്ദേശ ലക്ഷ്യം നിറവേറ്റുന്നില്ല. മരുന്നുകള്‍ ആവശ്യത്തിന് എത്തിക്കുന്നതില്‍ കെഎംഎസ് -സിഎല്ലിന് വീഴ്ച പറ്റിയെന്നും സിഎജി റിപ്പോര്‍ട്ട്.

മരുന്നുകളുടെ ഗുണ നിലവാരം ഉറപ്പാക്കുന്നതിനുള്ള നടപടി ഉണ്ടായില്ലെന്നും മരുന്ന് ആവശ്യത്തിനില്ലാത്ത പരാതികളുണ്ടെന്നും പറയുന്നു. ടെണ്ടര്‍മാനദണ്ഡങ്ങളില്‍ ഗുരുതര വീഴ്ച സംഭവിച്ചെന്നും മരുന്നു കമ്പനികളില്‍ നിന്ന് ഈടാക്കേണ്ട 1.64 കോടി പിഴ കെഎംഎംസിഎല്‍ ഈടാക്കിയില്ലെന്നും സിഎജി റിപ്പോര്‍ട്ട്.

സംസ്ഥാനത്ത് റവന്യു ചെലവ് കൂടിയതായും മൂലധന ചെലവ് 2.94 ശതമാനമായി കുറഞ്ഞതായും പറയുന്നു.

സംസ്ഥാനത്ത് രോഗികള്‍ക്ക് ആവശ്യമായ ചികിത്സ നല്‍കാന്‍ ഡോക്ടര്‍മാരില്ലെന്നും അതില്‍ സെപ്ഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ എണ്ണം വളരെ കുറവാണെന്നും കണ്ടെത്തല്‍. ഇന്ത്യന്‍ പബ്ലിക്ക് ഹെല്‍ത്ത് സ്റ്റാന്‍ഡേര്‍ഡുകള്‍ നിര്‍ദ്ദേശിച്ചിരുന്ന ഏറ്റവും കുറഞ്ഞ അവശ്യ സേവനങ്ങള്‍ പോലും ആശുപത്രികളില്‍ ലഭ്യമല്ല. നാല് മെഡിക്കല്‍ കോളേജില്‍ അക്കാദമിക് പ്രവര്‍ത്തനം ആരംഭിക്കുന്നതില്‍ അസാധാരണ കാലതാമസം നേരിട്ടു എന്നിങ്ങനെ കടുത്ത വിമര്‍ശനങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!