ഊട്ടി : നീലഗിരി ജില്ലയിലെ കടുവാസംരക്ഷണമേഖലയിൽ കടുവകളുടെ കണക്കെടുപ്പു തുടങ്ങി. വർഷംതോറും നടത്താറുള്ള കണക്കെടുപ്പിന്റെ ഭാഗമായാണിത്.
മസിനഗുഡി, തേപ്പക്കാട്, കാരഗുഡി, മുതുമല, നെലാകോട്ട എന്നീ ഡിവിഷനുകളിലാണു കണക്കെടുപ്പു നടക്കുന്നത്. ഇതിനായി 191 സ്ഥലങ്ങളിൽ സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കും. കണക്കെടുപ്പു ജനുവരി ആറുവരെ തുടരും.