ഹൈദരാബാദ്: വീറും വാശിയും നിറഞ്ഞ മൂന്നാഴ്ചത്തെ പ്രചാരണത്തിനുശേഷം തെലങ്കാന ഇന്ന് പോളിങ് ബൂത്തിലേക്ക്. 3.26 കോടി വോട്ടർമാരുള്ള സംസ്ഥാനത്ത് 2,290 സ്ഥാനാർഥികളാണുള്ളത്. 119 നിയമസഭ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു മത്സരിക്കുന്ന മണ്ഡലങ്ങളായ ഗജ്വെലിൽ 44ഉം കാമറെഡ്ഡിയിൽ 39ഉം സ്ഥാനാർഥികളുണ്ട്.