26 December 2024

കുഞ്ഞുങ്ങൾക്ക് മാത്രമല്ല മുതിർന്നവർക്കും റാ​ഗി മികച്ചൊരു ചെറുധാന്യമാണ്. ഫിംഗർ മില്ലറ്റ് എന്നും റാഗി അറിയപ്പെടുന്നുണ്ട്. കാൽസ്യം, ഇരുമ്പ്, പ്രോട്ടീൻ എന്നിവയാൽ സമ്പുഷ്ടമാണ് റാഗി. നാരുകൾ, ധാതുക്കൾ, അമിനോ ആസിഡുകൾ എന്നിവയാൽ സമ്പുഷ്ടമാണ് റാഗി. ഇത് പ്രമേഹമുള്ളവർക്ക് നല്ലൊരു ഭക്ഷണമാണ്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന അരി, ഗോതമ്പ്, ചോളം തുടങ്ങിയ സാധാരണ ഉപയോഗിക്കുന്ന ധാന്യങ്ങളേക്കാൾ കൂടുതൽ പോളിഫെനോളുകളും ഇതിൽ അടങ്ങിയിട്ടുണ്ട്.

ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ മികച്ചൊരു ഭക്ഷണമായാണ് റാ​ഗിയെ പറയുന്നത്. ഇത് വയർ നിറയെ ദീർഘനേരം നിലനിർത്തുകയും ദഹനവ്യവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് കഴിക്കാവുന്ന ഒന്നാണ് റാഗി. ഉയർന്ന പ്രോട്ടീൻ ഉള്ളത് കൊണ്ട് റാഗി കഴിച്ചവർക്ക് കുറേ നേരത്തേക്ക് വിശപ്പ് അനുഭവപ്പെടില്ല. ഇത് വയർ നിറഞ്ഞിരിക്കുന്നതായി തോന്നിപ്പിക്കും.

റാഗിയിൽ അടങ്ങിയിരിക്കുന്ന മെഥിയോണിൻ, ലൈസിൻ തുടങ്ങിയ അമിനോ ആസിഡുകൾ മുഖത്തെ ചുളിവുകൾ അകറ്റുന്നതിന് സഹായിക്കും. ഹെയർ മാസ്കിൽ ഉപയോഗിക്കുമ്പോൾ ഇത് മുടി കൊഴിച്ചിൽ തടയുകയും മുടി വളർച്ച മെച്ചപ്പെടുത്തുകയും ചെയ്യുന്നു. പതിവായി റാഗി കഴിക്കുന്നത് മുടിയുടെ ഭംഗി നിലനിർത്താനും നല്ലതാണ്.

റാഗി പതിവായി കഴിക്കുന്നത് എല്ലുകളും പല്ലുകളും ശക്തിയുള്ളതായി നിലനിർത്തുന്നതിന് സഹായിക്കുന്നു. കൂടാതെ, എല്ല് പൊട്ടുക, ഓസ്റ്റിയോപൊറോസിസ് എന്നിവയുടെ സാധ്യത കുറയ്ക്കും.

ഗർഭകാലത്ത് റാഗി കഴിക്കുന്നത് സ്ത്രീകളിൽ മുലപ്പാലിന്റെ ഉത്പാദനം വർധിപ്പിക്കും. ഇത് കൂടാതെ ഗർഭകാലത്തെ ആരോഗ്യ സംരക്ഷണത്തിനും റാഗി നല്ലതാണ്. റാഗിയിലെ ഇരുമ്പിന്റെ അംശം ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കുന്നു. ഇത് പ്രത്യേകിച്ച് വിളർച്ചയുള്ളവരെ സഹായിക്കുന്നു. ദിവസവും റാ​ഗി പുട്ടായും ദോശയായമെല്ലാം കഴിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!