കൊച്ചി: മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുമായി സംവദിക്കുന്ന കുന്നത്തുനാട് നിയോജകമണ്ഡലം നവകേരള സദസിന്റെ പ്രചാരണത്തിന്റെ ഭാഗമായി മിനി മാരത്തോൺ സംഘടിപ്പിച്ചു. പി. വി. ശ്രീനിജിൻ എം.എൽ.എ യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മിനി മാരത്തോൺ കേരള കർഷക തൊഴിലാളി ക്ഷേമനിധി ഡയറക്ടർ ബോർഡ് അംഗം സി.ബി. ദേവദർശനൻ ഉദ്ഘാടനം ചെയ്തു.
വിദ്യാർഥികൾ, കുടുംബശ്രീ പ്രവർത്തകർ, വിവിധ ക്ലബ് അംഗങ്ങൾ ഉൾപ്പെടെ 200 ഓളം പേർ പങ്കെടുത്ത മാരത്തോൺ ഇന്ത്യൻ വോളിബോൾ കോച്ച് ടോം ജോസഫ് ഫ്ലാഗ് ഓഫ് ചെയ്തു. പുതുപ്പനം മുതൽ കോലഞ്ചേരി സെന്റ്.പീറ്റേഴ്സ് കോളജ് മൈതാനി വരെയാണ് മാരത്തോൺ സംഘടിപ്പിച്ചത്.
ഡിസംബർ ഒൻപതിന് വൈകീട്ട് ആറിന് കോലഞ്ചേരി സെന്റ്. പീറ്റേഴ്സ് കോളജ് മൈതാനിയിലാണ് കുന്നത്തുനാട് നിയോജകമണ്ഡലം നവകേരള സദസ് സംഘടിപ്പിക്കുന്നത്.