സൗത്ത്‌പോര്‍ട്ട്: ഇംഗ്ലണ്ടില്‍ 17 വയസ്സുകാരന്‍ കത്തി കൊണ്ട് രണ്ടു കുട്ടികളെ കുത്തിക്കൊന്നു. ലിവര്‍പൂളിന് സമീപമുള്ള സൗത്ത്പോര്‍ട്ടില്‍ കുട്ടികളുടെ നൃത്ത-യോഗ ക്ലാസ് നടക്കുന്നതിനിടയില്‍ കത്തിയുമായി എത്തിയ യുവാവ് അക്രമണം നടത്തുകയായിരുന്നു. തിങ്കളാഴ്ചയാണ് ദാരുണ സംഭവം അരങ്ങേറിയത്. അക്രമണത്തില്‍ 11 പേര്‍ക്ക് പരുക്കേറ്റു.
പരുക്കേറ്റവരില്‍ ആറുപേരുടെ നില ഗുരുതരമാണ്.അക്രമണം നടത്തിയ 17 വയസുള്ള ചെറുപ്പക്കാരനെ കൊലപാതക കുറ്റത്തിന് അറസ്റ്റ് ചെയ്തതായി മെര്‍സിസൈഡ് പോലീസ് അറിയിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരുന്നുണ്ട്. പ്രതിയുടെ മുന്‍കാലചരിത്രം അടക്കം പരിശോധിച്ചു വരികയാണ്. അക്രമണത്തിന്റെ കാരണം വ്യക്തമല്ല.